ഡിസംബറിൽ GST കളക്ഷൻ 1.15 ലക്ഷം കോടി രൂപയായി
ഗ്രോസ് GST കളക്ഷൻ 12 % ഉയർന്നാണ് റെക്കോർഡ് കളക്ഷനിലെത്തിയത്
2019 ഏപ്രിലിലെ 1.13 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് തിരുത്തിയത്
2017 ജൂലൈയിൽ GST ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണ്
നവംബറിലെ ഇടപാടുകളിൽ നിന്നുള്ള ഡിസംബറിലെ വരുമാനവും 9.7% ഉയർന്നു
ഡിസംബറിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 27% മാണ് കൂടിയത്
ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെക്കാൾ 8% കൂടി
ദീപാവലി സീസണിലെ ഉപഭോഗ ഡിമാൻഡ് ആണ് GSTയിൽ പ്രതിഫലിച്ചത്
ഇക്കോണമി റിക്കവറിയും വ്യാജ ബില്ലുകൾക്കെതിരായ നടപടിയും ഗുണം ചെയ്തു
GSTയിലെ എല്ലാ വിഭാഗങ്ങളിലും നവംബറിനേക്കാൾ വളർച്ച ഡിസംബറിലുണ്ടായി
ഡിസംബറിൽ Central GST 21,365 കോടി രൂപയും State GST 27,804 കോടി രൂപയുമാണ്
ചരക്ക് ഇറക്കുമതി വരുമാനം ഉൾപ്പെടെ Integrated GST 57,426 കോടി രൂപയുമാണ്