രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത Metro Train  ദില്ലിയിൽ

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ ട്രയിൻ ദില്ലിയിൽ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ട്രയിൻ, 38 കിലോമീറ്റർ നീളമുള്ള മജന്ത ലൈനിൽ വെസ്റ്റ് ജനക്പുരി സ്റ്റേഷനും ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷനും ഇടയിലാണ് ഓടുന്നത്. 2025 ഓടെ രാജ്യത്തെ 25 നഗരങ്ങളിലേക്ക് മെട്രോ സർവ്വീസുകളെത്തുമെന്ന് വിർച്വൽ‌ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി. എയർപോർട്ട് എക്സ്പ്രസ് ലൈനിൽ യാത്ര ചെയ്യുന്നതിനായി നാഷണൽ കോമൺ മൊബിലിറ്റി കാർഡ് സർവീസും പ്രധാനമന്ത്രി അവതരിപ്പിച്ചു. മെട്രോകളുടെ വികസനത്തിന് ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡ്രൈവർലെസ്സ്  ട്രെയിനുകളുടെ പ്രവർത്തനം ഡി‌എം‌ആർ‌സിയുടെയും രാജ്യത്തിന്റെയും റെയിൽ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
ഈ മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഹൈടെക് ക്യാമറകളും സെൻസിംഗ് ഡിവൈസുകളും സജ്ജീകരിച്ചിരിക്കുന്നു.  ഏകദേശം 35 kmph ആണ് ശരാശരി വേഗത.   ആറ് കോച്ചുകളുള്ള ഡ്രൈവറില്ലാ ട്രെയിനിൽ നിരവധി അഡ്വാൻസ്ഡ് ഫീച്ചേഴ്സ് ഉണ്ട്. എമർജൻസി സാഹചര്യങ്ങളിൽ പാസഞ്ചർ അലേർട്ട്  റെഡ് ബട്ടൺ അമർത്തി വണ്ടിയുടെ ഫുട്ടേജ് കൺട്രോൾ റൂമിലേക്ക് അയയ്ക്കാം. ഓരോ കോച്ചിലും നാല് PAD  (Passenger Alert Device) ബട്ടണുകളുണ്ട്. പ്രധാന കോച്ചിന് താഴെയുള്ള ട്രാക്കിനെ അഭിമുഖീകരിക്കുന്ന ഭാഗത്ത്  obstruction detection device ഉണ്ട്. ഈ ഉപകരണത്തിന് ഒരു സെൻസറിലൂടെ വലിയ തടസ്സങ്ങൾ മനസിലാക്കാൻ കഴിയും.ട്രെയിൻ നിറുത്തേണ്ട ആവശ്യം വന്നാൽ നിർത്തും.  തടസ്സം വളരെ ചെറുതാണെങ്കിൽ അത് നീക്കം ചെയ്ത് മുന്നോട്ട് പോകാനും കഴിയും. Operations Control Centre  ആണ് ട്രെയിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

പൂർണ്ണമായും ഓട്ടോമേറ്റഡ് ട്രെയിനുകൾ പ്രവർത്തനങ്ങളിൽ മനുഷ്യരുടെ ഇടപെടൽ കുറയ്ക്കുകയും യാത്രക്കാർക്ക് കൂടുതൽ വിശ്വാസ്യതയും സുരക്ഷയും വാഗ്ദാനം ചെയ്യുകയും ചെയ്യും. ക്രൂവിന്റെ ലഭ്യതയെ ആശ്രയിക്കാതെ തന്നെ ട്രെയിനുകളുടെ എണ്ണം ആവശ്യാനുസരണമാക്കാൻ കഴിയുമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ പറഞ്ഞു. ഡെൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ യാത്ര ചെയ്യുന്ന രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള യാത്രക്കാർക്കും അവരുടെ NCMC-compliant RuPay debit card ഉപയോഗിക്കാൻ കഴിയും. ഷോപ്പിംഗ്, ബാങ്കിംഗ് ഇടപാടുകൾക്കും ഇതേ കാർഡ് ഉപയോഗിക്കാം. 23 ബാങ്കുകളിൽ നിന്നുള്ള ഇടപാടുകൾ ഈ റുപേ ഡെബിറ്റ് കാർഡ് വഴി സാധ്യമാകുന്നതാണ് ഡിഎംആർസിയുടെ സിസ്റ്റം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version