അമരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഷീ പവർ വെർച്വൽ ഹാക്കത്തോണും സമ്മിറ്റും സ്റ്റാർട്ടപ്പുകളുടെ സ്ട്രഗിളും സക്സസും ഒക്കെച്ചേർന്നുള്ള അനുഭവങ്ങൾ പങ്കുവെച്ച വേദിയായി. ഒപ്പം എങ്ങനെ തുടങ്ങണം എങ്ങനെ പ്ലാൻ ചെയ്യണം എന്നൊക്കെ വിശദമായി ഷെയർ ചെയ്ത പ്ളാറ്റ്ഫോമുമായി.
സ്റ്റാർട്ടപ്പുകൾ ഓർക്കണ്ട ഏറ്റവും വലിയ കാര്യം, ലോകത്ത് രാജാക്കന്മാരുണ്ടായത് ഒറ്റ ദിനം കൊണ്ടല്ല, കടലും മലയും കീഴടക്കി മുന്നേറുന്ന യുദ്ധം പോലെയാണ് സംരംഭക ജേർണി.
നൂറോളം എന്‌ട്രികളാണ് സ്ത്രീകൾ നേരിടുന്ന ക്രിറ്റിക്കൽ പ്രോബ്ളങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഷീപവർ ഹാക്കത്തണിൽ എത്തിയത്. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70ഓളം പേരെയാണ് കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ മെന്ററിംഗ് പിച്ചിംഗ് സെഷനുകളിൽ പങ്കെടുത്തത്.