Khadi Indiaയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് പോർട്ടൽ ekhadiindia.com ആരംഭിച്ചു
Khadi & Village Industries കമ്മീഷന്റേതാണ് ഇ ഖാദി ഇന്ത്യ ഡോട്ട് കോം
ഖാദി മന്ത്രാലയത്തിന്റെയും ഖാദി കമ്മീഷന്റേയും online – B2C സംരംഭമാണിത്
പ്രധാനമന്ത്രിയുടെ ‘Vocal for Local’ ആഹ്വാനത്തിനുളള പിന്തുണയാണെന്ന് ഖാദി മന്ത്രാലയം
MSME കൾക്ക് ഇക്കോസിസ്റ്റം നിർമിക്കാനുളള ആദ്യഘട്ടമാണിതെന്നും ഖാദി മന്ത്രാലയം
പ്രാദേശിക ഉൽപ്പന്നങ്ങളെയും സംരംഭകരേയും പോർട്ടലിലൂടെ ആഗോള വിപണിയിലെത്തിക്കും
കോവിഡ് നിയന്ത്രണങ്ങളിൽ ഫിസിക്കൽ എക്സിബിഷനും മാർക്കറ്റിംഗും സാധ്യമല്ല
ഓൺലൈൻ വിൽപനയിലൂടെയും ഇ-മാർക്കറ്റിംഗിലൂടെയും നിയന്ത്രണങ്ങളെ മറികടക്കും
500ലധികം ഇനങ്ങളിലായി 50,000ത്തിലധികം ഉത്പന്നങ്ങളാണ് വെബ്സൈറ്റിലുളളത്
50,000ത്തിലധികം ഉപയോക്താക്കൾക്ക് ഒരേ സമയം പോർട്ടൽ ഉപയോഗിക്കാൻ കഴിയും
ഡിജിറ്റൈസ്ഡ് പേയ്മെന്റും കസ്റ്റമർ കെയർ – റീഫണ്ട് സൗകര്യവും ലഭ്യമാകും
വെബ്‌സൈറ്റിലും മൊബൈൽ അപ്ലിക്കേഷൻ പതിപ്പുകളിലും പോർട്ടൽ ലഭ്യമാണ്
ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് എല്ലാ വർഷവും കൂടുന്നുണ്ട്
ഖാദി, വില്ലേജ് ഇൻഡസ്ട്രീസ് ഉൽപ്പന്നങ്ങളിൽ 2018-2019ൽ മാത്രം 25% വർദ്ധനവാണ് ഉണ്ടായത്