Trending

മുകേഷ് അംബാനിയെ പിന്തള്ളിയ  Zhong Shanshan, കുപ്പിവെളളത്തിൽ‍ നിന്ന് കോടീശ്വരനാകുമ്പോൾ

ദിവസങ്ങൾക്ക് മുൻപാണ് ഏഷ്യയിലെ ഒന്നാം നമ്പർ ശതകോടീശ്വര പദവിയിൽ നിന്നും മുകേഷ് അംബാനിയെ Zhong Shanshan പിന്തളളിയത് .  ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മേധാവിയല്ല, വൻകിട ഫാർമഗ്രൂപ്പിന്റെ അധിപനല്ല, ഒരു ടെക് ജയന്റുമല്ല. പിന്നെയാരാണ് Zhong Shanshan? ലോകത്തിലെ കോടീശ്വരൻമാരുടെ ലിസ്റ്റിൽ ഏറ്റവും വ്യത്യസ്തനാണ് ചൈനീസ് സമ്പന്നനായ Zhong Shanshan. രണ്ട് പ്രധാന കമ്പനികളുടെ ചെയർമാൻ എന്ന നിലയിലാണ് Shanshanന്റെ സാമ്പത്തിക ഉറവിടമെന്ന് കാണാം. കുപ്പിവെള്ള നിർമാണ കമ്പനിയായ Nongfu Spring, വാക്സിൻ, ഹെപ്പറ്റൈറ്റിസ് ടെസ്റ്റ്-കിറ്റുകൾ എന്നിവ നിർമ്മിക്കുന്ന Beijing Wantai Biological Pharmacy Enterprise എന്നിവയാണത്. കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കുന്നതിൽ Shanshanന്റെ വാക്സിൻ നിർമ്മാണ സ്ഥാപനവുമുണ്ട്.

അതിശയകരമായ വളർച്ചയാണ് Shanshanന്റെ ബിസിനസ് ജീവിതം. അല്ലെങ്കിൽ തന്നെ കുപ്പിവെളളം വിറ്റ് ഒരാൾ ശതകോടീശ്വരനാകുകയെന്നത് അവിശ്വസനീയമല്ലെ?  ചൈനയിലെ ഏറ്റവും ധനികനായ വ്യക്തി കുപ്പിവെള്ളം പോലെയുള്ള ഒരു ബിസിനസ്സിൽ ഏർപ്പെടുന്നുവെന്നത് വിചിത്രവും രസകരവുമായ വസ്തുതയാണ്.  ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം Zhongന്റെ മൊത്തം ആസ്തി ഈ വർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറിലെത്തി. ലോകത്തെ പതിനൊന്നാമത്തെ ധനികനുമാണ് അദ്ദേഹം.

Nongfu, ബോട്ടിൽഡ് ടീ, ജ്യൂസ് എന്നിവയും വിൽക്കുന്നുണ്ടെങ്കിലും ചൈനയിലും ഇന്നിപ്പോൾ ഏഷ്യയിലും Shanshan രാജാവായത് കുപ്പിവെളളത്തിലൂടെയാണ്. മലീമസമായ ചൈനീസ് നദികളിൽ നിന്നുളള ജലം ജനത്തിന് ദുരിതമായപ്പോൾ ടാപ്പ് വാട്ടറിൽ നിന്ന് മോചനം നൽകിയാണ് Nongfu ബോട്ടിൽഡ് വാട്ടർ ചൈനയിൽ പ്രശസ്തമാകുന്നത്. ഒരു പക്ഷേ Zhong ന്റെ നേട്ടം അത് ഹ്രസ്വകാലത്തേക്കായാൽ പോലും ചൈനയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയെന്ന ‌സ്ഥാനം അദ്ദേഹത്തിന് കുപ്പിവെളളത്തിലൂടെ കിട്ടി.

1954 ൽ Hangzhouവിൽ ജനിച്ച Shanshanന്റെ  ജീവിതം തന്നെ ഒരു വിപ്ലവമാണ്.  ചൈനയിലെ Great Proletarian Cultural Revolution സൃഷ്ടിച്ച അരാജകത്വത്തിന്റെ ഇരയായി പ്രൈമറി സ്കൂൾ ഡ്രോപ്പ്ഔട്ടായതാണ് Zhong Shanshan. ചൈനയിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ് പിന്നീട് പഠനം നടത്തിയത്.  പഠനകാലത്തിന് ശേഷം കൺസ്ട്രക്ഷൻ വർക്കറായി. 1980 കളിൽ  ഫാർമസ്യൂട്ടിക്കൽ കമ്പനി സ്ഥാപിക്കുന്നതിനുമുമ്പ്  ഒരു ജേർണലിസ്റ്റായും ജോലി ചെയ്തു. ഇതിനിടയിൽ‌ മഷ്റൂം ഫാമിംഗിലും ഒരു കൈ പയറ്റി. പിന്നീട് 1996 ൽ  Nongfu Spring സ്ഥാപിച്ചു. ഇന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി sales, branding, human resources എന്നിവ  നേരിട്ട് കൈകാര്യം ചെയ്യുന്നു.

Beijing Wantai Biological Pharmacy Enterprise ഏപ്രിലിൽ പബ്ലിക് ലിസ്റ്റിംഗ് ചെയ്തു കൊണ്ടാണ് Zhong  സ്വപ്ന പ്രയാണം ആരംഭിക്കുന്നത്.   ഓഹരികൾ അരങ്ങേറ്റം മുതൽ 155% ഉയർന്നു. നോങ്‌ഫുവിന്റെ ലിസ്റ്റിംഗ് സ്റ്റോക്ക് മാർക്കറ്റ് ബ്ലോക്ക്ബസ്റ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ടു. വാക്സിൻ കമ്പനിയുടെ ഓഹരി വില 2,000 % ത്തിലധികം വർദ്ധിച്ചു. ഇതോടെ ഒറ്റരാത്രി കൊണ്ട് Shanshan ചൈനയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. ഇന്ന് ആലിബാബയുടെ ജാക്ക് മായെയും മറ്റ് ചൈനീസ് ജയന്റുകളെയും  മറികടന്ന് ചൈനയിലെ അതിസമ്പന്നനുമായി Shanshan ആണ്.

‌66 കാരനായ ഈ ശതകോടീശ്വരന് ചൈനയിലെ വിളിപ്പേര് “Lone Wolf” എന്നാണ്.  രാഷ്ട്രീയത്തിന്റെ കൂട്ടുകെട്ടുകളിലോ വൻകിട ബിസിനസ്സ് ഗ്രൂപ്പുകളിലോ ഒന്നും Shanshan നെ കാണാനേയുണ്ടാവില്ല. ബിസിനസ് ലോകത്തെ വ്യവസ്ഥാപിതമായ ചിട്ടവട്ടങ്ങളിൽ നിന്ന് മാറി നടക്കുന്നതിനാലാണ് “Lone Wolf” എന്ന പേരിൽ പ്രശസ്തനായത്. ചൈനീസ് മാധ്യമങ്ങൾ പറയുന്നത് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്യുന്നില്ല എന്നാണ്. I am a solitary person, and I don’t care what my colleagues are doing or thinking,” എന്നാണ് Shanshan തന്നെ ഒരിക്കൽ സ്വയം വിലയിരുത്തിയത്.

Zhong ഒരു പ്രചോദനമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ലോകത്തെ കീഴടക്കുന്ന നാളെയുടെ നായകനാകാൻ ശ്രമിക്കുന്നവർക്കുളള പ്രചോദനം.

Leave a Reply

Back to top button