ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളുടെ ടോപ് 30 പട്ടികയിൽ ഇടം നേടി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. മാർക്കറ്റ് ക്യാപ് അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ 216 ബില്യൺ ഡോളർ (18.22 ലക്ഷം കോടി രൂപ) മൂല്യത്തോടെ 23ആം സ്ഥാനത്താണ് റിലയൻസ്. ട്രെൻഡ്‌സ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഏറ്റവും മൂല്യമുള്ള 30 ആഗോള ടെക് കമ്പനികളിൽ റിലയൻസ് ഇടം നേടിയിരിക്കുന്നത്. പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ കമ്പനി കൂടിയാണ് റിലയൻസ്.
ജിയോയിലൂടെ ടെലികോം രംഗത്ത് റിലയൻസ് വൻ മുന്നേറ്റം നടത്തി. ഇതിനു പുറമേ, ഡാറ്റാ സെന്ററുകൾ, നെറ്റ്‌വർക്കിംഗ് ഇൻഫ്രാസ്ട്രക്ചർ, എന്നിവയിലെ എഐ നിക്ഷേപങ്ങളും നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു. സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് ആണ് പട്ടികയിൽ ഒന്നാമത്. എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റാ, ടെസ്ല, ബ്രോഡ്കോം തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് പ്രമുഖ കമ്പനികൾ. തായ്വാനീസ് കമ്പനി ടിഎസ്എംസി പട്ടികയിൽ ഒൻപതാമതെത്തി മികവ് തെളിയിച്ചു. അതേസമയം ചൈനീസ് കമ്പനി ടെൻസെന്റ് പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്.

Reliance Industries, led by Mukesh Ambani, ranks 23rd among the world’s 30 most valuable tech companies with a $216 billion market cap, according to the Trends – AI Report. It’s the only Indian firm on the list.