മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി : Thomas Isaac

മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി തോമസ് ഐസക്
വ്യവസായിക ഇടനാഴികളുടെ നിര്‍മാണം 2021-22 വര്‍ഷങ്ങളിലായി ആരംഭിക്കുമെന്നും മന്ത്രി
കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി,
കാപ്പിറ്റല്‍ റീജിയന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെയാണ് മൂന്ന് പദ്ധതികൾ
കൊച്ചി-പാലക്കാട് വ്യാവസായിക ഇടനാഴിയില്‍ 10,000 കോടി രൂപയുടെ നിക്ഷേപമെത്തും
22000 കോടി രൂപയുടെ തൊഴിലവസരം ഉണ്ടാവുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി
പാലക്കാടും കൊച്ചിയിലുമായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു
കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്കായി ആദ്യഗ‍ഡു 346 കോടി രൂപ കൈമാറി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 % വീതം പങ്കാളിത്തമുള്ള സ്‌പെഷ്യല്‍ പര്‍പസ് കമ്പനിയാണ് പ്രൊജക്ട്
അയ്യംപുഴയിലെ 220 ഹെക്ടര്‍ സ്ഥലത്ത് ആദ്യഘട്ടം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി
ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി,ഫിന്‍ ടെക്ക് സിറ്റി, ഹൈടെക്ക് സിറ്റി എന്നിവ ആദ്യഘട്ടം
മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ഇടനാഴി
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 12,000 കോടി രൂപ
പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറായിട്ടില്ല
തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കാപ്പിറ്റല്‍ സിറ്റി റീജിയൻ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിമി ദൈര്‍ഘ്യമുള്ള ആറ് വരി പാത
പാതക്ക് ഇരുവശങ്ങളിലുമായി 10,000 ഏക്കര്‍ നോളജ് ഹബ്ബുകള്‍,വ്യവസായ പാര്‍ക്കുകള്‍
വിനോദ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുൾപ്പെടെ വമ്പൻ ശൃംഖല സ്ഥാപിക്കും
ഇതിനായി കമ്പനി രജിസ്റ്റര്‍ ചെയത് കഴിഞ്ഞാല്‍ ഇതിന് 100 കോടി രൂപ വകയിരുത്തും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version