കോടമഞ്ഞ് പുതച്ച് വാഗമൺ, സഞ്ചാരികൾക്കായി Tabor Hills | നാട് നോക്കി മലയ്ക്കടുത്തുള്ള

കോട മഞ്ഞും, പച്ച പ്രകൃതിയും, കാടും പിന്നെ ഇടയ്ക്ക് വെറുതെ പെയ്ത് പോകുന്ന മഴയും.. കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൊന്നാണ് വാഗമൺ. അവിടെ നാട് കാണി മലയ്ക്കടുത്തുള്ള ടാബോർ ഹിൽസ് റിസോട്ട് വാഗമണ്ണിന്റെ എല്ലാ ചാരുതയും കാണിച്ചുതരും.  വാഗമണിന്റെ എല്ലാ ഭംഗിയും 360 ഡിഗ്രിയിൽ കാണിച്ചു തരുന്ന ഒരിടം.

ഒരു വശത്ത് പച്ചപ്പുല്ല് നിറഞ്ഞ കുന്നുകൾ, മറുഭാഗത്ത് തേയില തോട്ടം, ആപ്പുറത്ത് കാടിന്റെ വന്യത. അതാണ് ടാബോർ ഹിൽസിൽ നിന്ന് പുറത്തേക്ക് നീളുന്ന കാഴ്ചയിൽ  വ്യത്യസ്തമാക്കുന്നത്. യാത്രയേയും കാഴ്ചയേയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും വന്നു താമസിക്കാവുന്ന എക്കണോമി റിസോർട്ടാണ് ടാബോർ ഹിൽസെന്ന് വ്യക്തമാക്കുകയാണ് എംഡിയും പ്രൊമോട്ടറുമായ ബ്ലെസെൻ അബ്രഹാം.

പൂഞ്ഞാർ രാജാക്കന്മാർ ക്ഷേമ അന്വേഷണവുമായി നാട് കാണാൻ വന്നിരുന്ന നാട് കാണി മല പതിറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമവശേഷിക്കുന്ന ഇടം കൂടിയാണ്. ഓഫ് റോഡ് ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും കുടുംബവുമായി സ്വസ്ഥമായി മാറി ഇരിക്കാനാഗ്രഹിക്കുന്നവർക്കും എല്ലാം ഈ ഇടം ഇഷ്ടപ്പെടുമെന്നും ബ്ലെസെൻ അബ്രഹാം ഉറപ്പു നൽകുന്നു.

സാധാരണ ഫാമിലിക്ക് കയ്യിലൊതുങ്ങുന്ന ബജറ്റിൽ വന്ന് താമസിക്കാൻ പറ്റിയ ഇടമാണ് ടാബോർ ഹിൽസ്. പ്രകൃതി പെട്ടെന്ന് മാറുന്ന അസാധാരണമായ കാലാവസ്ഥയാണ് ഈ മലനിരകളിൽ. നോക്കി നിൽക്കേ മൂടൽ മഞ്ഞിന്റേ മൂടുപടം അണിയും, കുഞ്ഞു തുള്ളി പോലെ മഴ പെയ്യും, മഞ്ഞിന്റെ ആവരണം മാറ്റി സൂര്യ പ്രകാശം വന്നു വീഴും ഇതൊക്കെ വാഗണ്ണിലെ പ്രിയപ്പെട്ട കാഴ്ചകളാണ്. കൊച്ചിയിൽ നിന്ന് മൂന്ന് മണിക്കൂർ ഡ്രൈവ് ചെയ്താൽ വാഗമണിലെ ടാബോർ ഹിൽസ് റിസോർട്ടിലെത്താം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version