രാജ്യത്തെ ടോയ് വിപണി ഊർജ്ജിതമാക്കാൻ Toycathon 2021
പ്രാദേശീക കളിപ്പാട്ട നിർമാണ വ്യവസായത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം
സ്റ്റാർട്ടപ്പുകൾ, MSMEകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കെല്ലാം പങ്കെടുക്കാം
ടോയ്കത്തോണിൽ ഓൺലൈൻ – ഫിസിക്കൽ കളിപ്പാട്ടങ്ങൾ എന്ന രണ്ട് കാറ്റഗറിയിൽ മത്സരം
ഇന്ത്യൻ സംസ്കാരം, ചരിത്രം, പരിസ്ഥിതി എന്നിങ്ങനെ 9 തീമുകളാണ് ടോയ്കത്തോണിലുളളത്
50 ലക്ഷം രൂപ വരെ സമ്മാനമാണ് ടോയ്കത്തോൺ വിജയികളെ കാത്തിരിക്കുന്നത്
2021 ഫെബ്രുവരി 23 മുതൽ 25 വരെയാണ് 3 ദിവസത്തെ ഗ്രാൻഡ് ഫിനാലെ
toycathon.mic.gov.in. എന്ന ലിങ്ക് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20 ആണ്
കേന്ദ്ര ഗവൺമെന്റിലെ ആറ് മന്ത്രാലയങ്ങളുടെ സംയുക്തപങ്കാളിത്തമാണ് Toycathon 2021
ആത്മ നിർഭർ ഭാരതിനായി ഇന്ത്യയുടെ ഗെയിം, ടോയ് ഇക്കോസിസ്റ്റം നിർമിക്കുക ലക്ഷ്യമാണ്
രാജ്യത്ത് ആഭ്യന്തര കളിപ്പാട്ട വ്യവസായം ഒരു ബില്യൺ ഡോളർ മൂല്യമുളളതാണ്
ഇന്ത്യ നിലവിൽ ആഭ്യന്തര ആവശ്യത്തിന്റെ 80% മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു
ആഗോള തലത്തിൽ കളിപ്പാട്ട വിപണി 100 ബില്യൺ ഡോളറിനു മുകളിലാണ്
ഇന്ത്യയുടെ പങ്ക് 1.5 ബില്യൺ ഡോളറാണ്, ഇത് 15% നിരക്കിലാണ് വളർന്ന് കൊണ്ടിരിക്കുന്നത്
ആഗോളതലത്തിൽ രാജ്യത്തെ ഒരു പ്രധാന കളിപ്പാട്ട കയറ്റുമതി രാജ്യമാക്കാൻ ലക്ഷ്യമിടുന്നു