യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യൂട്യൂബിലും വിലക്ക്
ഡൊണാൾഡ് ട്രംപിന്റെ യൂട്യൂബ് ചാനൽ താൽക്കാലികമായി നിർത്തിവച്ചു
പുതിയ വീഡിയോകളോ തത്സമയ-സ്ട്രീമിംഗോ ഏഴ് ദിവസത്തേക്ക് അപ് ലോഡ് ചെയ്യാനാകില്ല
യൂട്യൂബ് ചാനലിന്റെ വിലക്ക് കാലയളവ് നീട്ടാനാണ് സാധ്യത
അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ട്രംപ് ചാനൽ ചട്ടങ്ങൾ ലംഘിച്ചെന്ന് കമ്പനി
ട്രംപിന്റെ ചില വീഡിയോകൾ ഗൂഗിൾ ഉടമസ്ഥതയിലുളള യൂട്യൂബ് നീക്കിയിട്ടുമുണ്ട്
നിരോധിച്ച വീഡിയോയിൽ പറഞ്ഞതിന്റെ വിശദാംശങ്ങൾ ഗൂഗിൾ നൽകിയിട്ടില്ല
ട്രംപിന്റെ പത്രസമ്മേളനത്തിന്റെ ക്ലിപ്പാണിതെന്ന് BBC റിപ്പോർട്ട് ചെയ്യുന്നു
ട്രംപിനെതിരെ യൂട്യൂബ് നടപടി എടുക്കാത്തതിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമായിരുന്നു
യൂട്യൂബ് ബോയ്കോട്ട് ചെയ്യുമെന്ന് സിവിൽ റൈറ്റ്സ് ഗ്രൂപ്പ് ഭീഷണിപ്പെടുത്തിയിരുന്നു
ട്രംപിന്റെ ചാനലിലെ കമന്റ് സെക്ഷനും ഡിസേബിൾ ചെയ്തതായി ഗൂഗിൾ അറിയിച്ചു
US Capitol കലാപത്തെ തുടർന്ന് സോഷ്യൽ മീഡിയ വിലക്ക് നേരിടുകയാണ് ട്രംപ്
Facebook, Twitter, Snapchat ഇവയെല്ലാം പ്രസിഡന്റിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു
Shopify, Pinterest, TikTok, Reddit എന്നിവയും അക്കൗണ്ടുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി