Covid ഒരു അവസരമാണ് | Opportunity For Women To Make The Most Of Their Talents | Dr Saji Gopinath.

പൗലോ കൊയ്ലോ പറഞ്ഞതു പോലെ എല്ലാ കൊടുങ്കാറ്റും നിങ്ങളുടെ ജീവിതത്തെ തകർക്കാനല്ല വീശുന്നത്. ചിലത് നിങ്ങളുടെ പാതയെ സുഗമമാക്കാനാണ് കടന്നു വരുന്നത്. ക്വാളിഫൈഡ് ആയ വനിതകളെ സംബന്ധിച്ചിടത്തോളം കോവി‍ഡ് വെല്ലുവിളികളെ നേരിടാനുളള അവസരമായാണ് വന്നതെന്ന് Kerala University of Digital Sciences Innovation and Technology വൈസ് ചാൻസിലർ Dr Saji Gopinath പറഞ്ഞു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച She Power വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്ത്രീകൾക്ക് തങ്ങളുടെ കഴിവുകൾ പരമാവധി ഉപയോഗിക്കാൻ കിട്ടിയ അവസരമാണ്. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളം സ്ത്രീ സാക്ഷരതയിൽ മുൻപന്തിയിലാണ്. സാക്ഷരതയിൽ മാത്രമല്ല ഉന്നതവിദ്യാഭ്യാസത്തിലും പുരുഷൻമാരെ അപേക്ഷിച്ച് കേരളീയ വനിതകളുടെ സ്ഥാനം മുന്നിലാണെന്ന് കണക്കുകൾ കാണിക്കുന്നു.

ടെക്നിക്കൽ എജ്യുക്കേഷനിൽ 42% എന്നത് രാജ്യത്ത് തന്നെ ഉയർന്നതാണ്. അങ്ങനെ നോക്കിയാൽ ഹൈ ക്വാളിഫൈ‍ഡ് വുമൺ വർക്ക് ഫോഴ്സ് കേരളത്തിൽ കൂടുതലാണ്. ഇതിലെ വിരോധാഭാസം എന്തെന്നാൽ വിവിധ തരം ജോലികളിലെ  പങ്കാളിത്തത്തിൽ ഇത് കാണാനില്ല.  23% ആണ് വനിത പങ്കാളിത്തമെന്ന് അടുത്തിടെ നടന്ന സർവ്വേകൾ പറയുന്നു. എജ്യുക്കേഷൻ ഉയർന്നതായിട്ടും എൻട്രി ലെവൽ പോസ്റ്റുകളിൽ പങ്കാളിത്തം 27% ആണ്. പ്രസക്തമായ ചോദ്യം ഇത്രയും ക്വാളിഫൈഡ് ആയ സ്ത്രീകൾ എന്തുകൊണ്ട് കരിയറിലേക്ക് വരുന്നില്ല എന്നതാണ്. അതിന് കാരണമായി പറയുന്നത് സ്ത്രീകൾ നിരവധി വെല്ലുവിളികൾ നേരിടുന്നുവെന്നതാണ്. ടോപ് പൊസിഷനിൽ വരുന്ന സ്ത്രീകളുടെ എണ്ണം 5% മാത്രമാണെന്ന് കാണാം. ഇതിനു കാരണം ടാലന്റ് അല്ല അവർ നേരിടുന്ന വെല്ലുവിളികളാണ്.  കോവിഡ് ഇത്തരത്തിലുളള ചില തടസ്സങ്ങളെ ദുരീകരിച്ചുവെന്നാണ് കോർപറേറ്റുകളുമായി നടത്തിയ ആശയവിനിമയത്തിൽ വ്യക്തമായത് .

പല കമ്പനികളും ഓഫീസ് വർക്കിംഗിൽ ഉളള ക്വാളിറ്റി, ലെവൽ റിമോട്ട് വർക്കിംഗിൽ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആറു മാസത്തിനിപ്പുറം ഇന്ന് സാഹചര്യം മാറി. പല പ്രധാന കമ്പനികളും റിമോട്ട് വർക്കിംഗ് തുടരാൻ തീരുമാനിച്ചു.  ഗൂഗിൾ റിമോട്ട് വർക്കിംഗ് 2021 സെപ്റ്റംബർ വരെ നീട്ടുമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.. യഥാർത്ഥത്തിൽ നമ്മുടെ സ്ത്രീകൾ നേരിട്ടിരുന്നത് വർക്ക് സ്പേസ് എന്നത് ചില ലൊക്കേഷനുകളിൽ സെൻട്രലൈസ്ഡ് ആയിരുന്നുവെന്നതാണ്. ബാംഗ്ലൂർ, ചെന്നൈ, കൊച്ചി എന്നിങ്ങനെ സെൻട്രലൈസ്ഡ് വർക്ക് സ്പേസ് ആയിരുന്നു.

ഒരുപരിധി വരെ റിമോട്ട് വർക്കിംഗ് ചെയ്യുന്ന പുരുഷൻമാരെക്കാൾ പ്രൊഡക്ടിവിറ്റിയിൽ മുന്നിലെത്തി സ്ത്രീകൾ. ഫിസിക്കലി മാത്രം സാധ്യമാകുമെന്ന് കരുതിയ പല കാര്യങ്ങളും ഡിജിറ്റലി സാധ്യമാകുന്നതും കാണാൻ കഴിഞ്ഞു. എജ്യുക്കേഷൻ എന്നത് അതിനൊരു മികച്ച ഉദാഹരണമാണ്. ക്ലാസ് മുറികൾ ഇല്ലാതാകുമെന്ന് നാമൊരിക്കലും ചിന്തിച്ചിരുന്നില്ല. ഒരു ക്ലാസ് റും ഇല്ലാതെ മീറ്റിംഗിലൂടെ റിമോട്ട് ആയി ക്ലാസ് സാധ്യമാകുമെന്ന് കരുതിയിരുന്നില്ല. പരമ്പരാഗതമായി ഫിസിക്കലി മാത്രം സാധ്യമാകുമെന്ന് കരുതിയ പലതും ഡിജിറ്റലായി മാറി. എംപ്ലോയർ, എപ്ലോയി, വർക്ക് സ്പേസ് ഇതെല്ലാം ഒരേ ലൊക്കേഷനിലായി.

ഈ മെറ്റീരിയലൈസ്ഡ് വേൾഡിൽ കൂടുതൽ അവസരങ്ങൾ ഇനിയും ഉണ്ടാകും. ആ അവസരങ്ങൾ നേടിയെടുക്കുന്നതിന് കൂടുതൽ സ്കിൽ ഡെവലപ്മെന്റ് ആവശ്യമാണ്. നിങ്ങളേതു തരം വർക്ക് ചെയ്താലും ഡെവലപ് ചെയ്യേണ്ട പ്രധാന സ്കിൽ ടെക്നിക്കൽ സ്കില്ലാണ്. ഒരു ഓർഗനൈസേഷണൽ സ്ട്രക്ചറിൽ നിന്ന് മാറി റിമോട്ട് വർക്ക് ചെയ്യുമ്പോൾ ഒരു ‍ഡെലിവറി ടൈം സെറ്റ് ചെയ്തു കൊണ്ട് വർക്ക് ചെയ്യേണ്ടതാണ്. ഇൻഡിപെൻഡന്റ് വർ‌ക്ക് കൾച്ചറിൽ ഗണ്യമായ ബിഹേവിയറൽ ചേഞ്ച് ഉണ്ടാകേണ്ടതാണെന്നും ഡോ. സജി ഗോപിനാഥ് കൂട്ടിച്ചേർത്തു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനൊപ്പം വേൾഡ് ലേണിംഗ്, അലൂമിനി ടൈസ്, കേരള സ്റ്റാർട്ടപ് മിഷൻ, ജെൻഡർ പാർക്ക് എന്നിവരുടെ സഹകരണത്തോടെയാണ് channeliam.com ഷീ പവർ വെർച്വൽ ഹാക്കത്തോൺ സംഘടിപ്പിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version