2020 ൽ ഇന്ത്യക്കാർ കൂടുതൽ സമയം മൊബൈൽ ഫോണിൽ ചെലവഴിച്ചു
39.4% വർദ്ധനയാണ് മൊബൈൽ ഉപഭോഗത്തിൽ ഉണ്ടായത് പ്രതിദിന ഉപയോഗം 2019 ലെ 3.3 മണിക്കൂറിൽ നിന്ന് 4.6 മണിക്കൂറായി
ആഗോളതലത്തിൽ ഇന്തോനേഷ്യയാണ് ഒന്നാമത്, രണ്ടാമത് ബ്രസീൽ
2020 ൽ ഡൗൺലോഡ് ചെയ്യപ്പെട്ടത് 218 ബില്യൺ ആപ്പുകളാണ്
96.2 ബില്യൺ ഡൗൺലോഡുമായി ചൈനയാണ് മുന്നിൽ
24.27 ബില്യൺ ആപ്പ് ഡൗൺലോഡുകളാണ് ഇന്ത്യ രേഖപ്പെടുത്തിയത്
ഇന്ത്യക്കാർ ബിസിനസ് ആപ്പുകളിൽ ചെലവഴിച്ചത് 2020 Q3 ൽ 3 ബില്യൺ മണിക്കൂർ
ഇന്ത്യയിൽ ഫിനാൻസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ 25% വർദ്ധന
രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷൻ ഉപയോഗം ലോക്ക്ഡൗണിൽ ഇരട്ടിയായി
രാജ്യത്ത് സ്ട്രീമിംഗിൽ YouTube മുന്നിലെത്തി, തൊട്ടു പിന്നിൽ MX പ്ലെയറും നെറ്റ്ഫ്ലിക്സും
ചൈനയൊഴികെ എല്ലായിടത്തും മുന്നിലെത്തിയ സ്ട്രീമിംഗ് വീഡിയോ സർവീസ് യൂട്യൂബ് ആണ്
ഇന്ത്യൻ ഉപയോക്താവ് പ്രതിമാസം 21.3 മണിക്കൂറാണ് വാട്ട്ആപ്പ് മെസഞ്ചറിൽ ചെലവഴിച്ചത്
17.1 മണിക്കൂർ ഫേസ്ബുക്കിലും 9.8 മണിക്കൂർ ഇൻസ്റ്റാഗ്രാമിലും ഇന്ത്യക്കാർ ചെലവഴിച്ചു
App Annie യുടെ ‘State of Mobile 2021 Report ‘ ആണ് കണക്കുകൾ പുറത്തുവിട്ടത്