കൊറോണ പാൻഡെമിക് ബാധിച്ച MSMEകൾക്കാണ് തുക അനുവദിച്ചത്
Emergency Credit Line Guarantee Scheme ബുദ്ധിമുട്ടിലായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നു
2772 പേർക്കാണ് അധിക തുകയായ 15,571 കോടി വായ്പ അനുവദിച്ചിരിക്കുന്നത്
1,188 വായ്പക്കാർക്ക് 3,344 കോടി രൂപയും വിതരണം ചെയ്തു
12 പൊതുമേഖലാ ബാങ്കുകളും 24 സ്വകാര്യ ബാങ്കുകളുമാണ് കണക്ക് നൽകിയിരിക്കുന്നത്
ECLGS 1.0, 2.0 ഇവയിൽ പെടുത്തി നൽകിയ മൊത്തം തുക 2.14 ലക്ഷം കോടി രൂപയായി
90.57 ലക്ഷം MSMEകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്
ജനുവരി 8 വരെ 1.65 ലക്ഷം കോടി രൂപ 42.46 ലക്ഷം MSMEകൾക്കായി വിതരണം ചെയ്തു
1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു
26 സ്ട്രെസ് സെക്ടറുകൾക്കും ഹെൽത്ത് കെയർ മേഖലക്കുമായി ECLGS 2.0 വിപുലീകരിച്ചിരുന്നു
ECLGS 2.0 പ്രകാരമുളള ലോണുകൾക്ക് അഞ്ച് വർഷത്തെ കാലാവധിയുണ്ട്
പ്രിൻസിപ്പൽ റീ പേയ്മെന്റിന് 12 മാസത്തെ മൊറട്ടോറിയവുമുണ്ട്
ECLGS 1.0 , ECLGS 2.0 സ്കീമുകൾക്ക് 2021 മാർച്ച് 31 വരെയാണ് സാധുതയുള്ളത്