സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ക്യാംപസിലെ തീപിടുത്തം നിയന്ത്രണ വിധേയമായി
പൂനെയിലെ Manjri പ്രദേശത്തെ പ്ലാന്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം
കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന പ്ലാന്റിനോട് ചേർന്നാണ് തീപിടിത്തമുണ്ടായത്
കോവിഡ് വാക്സിൻ ഉൽപാദനത്തെ തീ ബാധിച്ചിട്ടില്ല
കോവിഷീൽഡിന്റെ നിർമ്മാണ യൂണിറ്റ് സുരക്ഷിതമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനിക്കയും വികസിപ്പിച്ചതാണ് കോവിഷീൽഡ് വാക്സിൻ
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് ഈ വാക്സിന്റെ നിർമ്മാണം
ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി ലഭിച്ചകോവിഡ് -19 വാക്‌സിനുകളിൽ ഒന്നാണ് കോവിഷീൽഡ്