BMW ഈ വർഷം 25 പുതിയ പ്രോഡക്ടുകൾ ഇന്ത്യയിൽ അവതരിപ്പിക്കും
എട്ട് പുതിയ പ്രോഡക്ടുകൾ, ഫെയ്‌സ്‌ലിഫ്റ്റുകൾ, എട്ട് വേരിയന്റുകൾ എന്നിവയുണ്ടാകും
ഈ വർഷം പൂർണമായും പ്രവർത്തന സജ്ജമാകുന്നതിന് BMW India ലക്ഷ്യമിടുന്നു
മുൻ വർഷം കൊറോണയെ തുടർന്ന് എട്ടു മാസം മാത്രമായിരുന്നു പ്രവർത്തനം
വ്യക്തിഗത മൊബിലിറ്റി ഡിമാൻഡ് വർദ്ധിച്ചത് ഇന്ത്യയിൽ ഗുണം ചെയ്യുമെന്ന് കരുതുന്നു
ആഡംബര കാറുകൾ വാങ്ങുന്നവരുടെ എണ്ണമേറിയത് വളർച്ച ഇരട്ട അക്കത്തിലെത്തിക്കും
BMW, Mini ബ്രാൻഡുകളിലാണ് ആഡംബര കാറുകളും SUVകളും വിൽക്കുന്നത്
BMW Motorrad വഴി ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിലും സാന്നിധ്യമാണ്
BMW 3 Series Gran Limousine കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു
51.5 ലക്ഷം മുതൽ 53.9 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില
നീളമേറിയ ഡിസൈനും മികച്ച സ്പേസുമുണ്ട് BMW 3 Series Gran Limousine മോഡലിന്
ലക്ഷ്വറി കംഫർട്ട്, ഡൈനാമിക് പെർഫോമൻസ് എന്നിവ പുതിയ Gran Limousine നൽകുന്നു