Scooters India ലിമിറ്റഡ് അടച്ചുപൂട്ടുന്നു, ഓർമ്മയാകുകയാണ് ഈ ഐക്കോണിക് ബ്രാൻഡ്

Scooters India ലിമിറ്റഡ് അടച്ചുപൂട്ടാൻ കാബിനറ്റ് അംഗീകാരമായതായി റിപ്പോർട്ട്
പ്രശസ്ത സ്‌കൂട്ടറുകളായ Lambretta, Vijai Super എന്നിവ നിർമിച്ച കമ്പനിയാണ്
നഷ്ടം നേരിടുന്നതിനാലാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം അടച്ചുപൂട്ടുന്നത്
Cabinet Committee on Economic Affairs യോഗത്തിലാണ് തീരുമാനം
Scooters India ബ്രാൻഡ് നെയിം പ്രത്യേകം വിൽക്കുന്നതിനും തീരുമാനമായി
വിക്രം ബ്രാൻഡിന് കീഴിൽ നിരവധി ത്രീ-വീലറുകൾ കമ്പനി നിർമിക്കുന്നുണ്ട്
ലഖ്‌നൗ ആസ്ഥാനമായ സ്ഥാപനത്തിൽ നൂറോളം ജീവനക്കാരാണുളളത്
വോളണ്ടറി റിട്ടയർമെന്റ് സ്കീം / വോളണ്ടറി സെപ്പറേഷൻ സ്കീം എന്നിവ അവതരിപ്പിക്കും
കമ്പനിയുടെ 147.49 ഏക്കർ ഭൂമി വില കണക്കാക്കി ഉത്തർപ്രദേശ് സർക്കാരിന് തിരികെ നൽകും
സ്കൂട്ടേഴ്സ് ഇന്ത്യ വാങ്ങുന്നവരെ കണ്ടെത്താൻ ഗവൺമെന്റ് ശ്രമിച്ചിരുന്നു
നഷ്ടത്തിലായ കമ്പനിയുടെ മുഴുവൻ ഓഹരിയും വിൽക്കാൻ 2018ൽ താല്പര്യപത്രം ക്ഷണിച്ചിരുന്നു
1972ൽ രൂപീകരിച്ച കമ്പനി 1975ലാണ് വാണിജ്യാടിസ്ഥാനത്തിൽ വാഹന നിർമാണം ആരംഭിച്ചത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version