ഒരിടവേളക്ക് ശേഷം കരിയറിലേക്ക് തിരികെ എത്തുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റീ സ്കില്ലിംഗും അപ്പ് സ്കില്ലിംഗും എന്തെന്ന് കൃത്യമായി മനസിലാക്കി വേണം മുന്നോട്ട് പോകേണ്ടതെന്ന് സോഷ്യൽ എൻട്രപ്രണറും Avtar Group ഫൗണ്ടറമായ Dr Saundarya Rajesh പറയുന്നു.
കുട്ടികൾ, കുടുംബം തുടങ്ങി വ്യക്തിപരമായ വിവിധ കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയും ഇടവേളക്ക് ശേഷം കരിയറിലേക്ക് റീ-എൻട്രിക്ക് ശ്രമിക്കുകയും ചെയ്യുന്ന സ്ത്രീകൾ നാല് തരത്തിലുളള വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒരിടവേളക്ക് ശേഷം വർക്കിലേക്ക് മടങ്ങി വരുമ്പോൾ കാത്തിരിക്കുന്ന ജോലികൾ എന്തെല്ലാമെന്നതാണ് ഏറ്റവുമാദ്യം. പല ഓർഗനൈസേഷനുകളും ഇക്കാര്യത്തിൽ അനുഭാവ പൂർണമായ സമീപനം പുലർത്തുന്നു. വനിത പ്രൊഫഷണലുകളെ പൊതുവെ റീ-എൻട്രി ചെയ്യാൻ പല കമ്പനികളും അനുവദിക്കാറുണ്ട്. രണ്ടാമത്തേത് റീ-എൻട്രിക്ക് ശ്രമിക്കുന്ന സ്ത്രീകൾ ഓർഗനൈസേഷന്റെ മനോഭാവം അറിഞ്ഞിരിക്കുക എന്നതാണ്. റീ-എൻട്രിക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന കമ്പനി കൃത്യമായ ഒരു നിലവാരം പുലർത്തുന്നവയായിരിക്കണം. ഗൂഗിളിൽ Best companies for woman in India എന്ന് നിങ്ങൾക്ക് തന്നെ സെർച്ച് ചെയ്യാവുന്നതാണ്. മികച്ച ഒരു കരിയർ ട്രാക്ക് ഉളളവയായിരിക്കണം റീ-എൻട്രിക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് Dr Saundarya Rajesh പറയുന്നു.
ഇനി റീ-എൻട്രിക്ക് ശ്രമിക്കുമ്പോൾ നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി സ്കിൽ സംബന്ധിച്ചാണ്. Upskilling, Reskilling എന്നിവ ഈ ഘട്ടത്തിലാണ് കടന്നു വരുന്നത്. സ്ട്രാറ്റജിക് സ്കിൽസ്, ഹാർഡ് ഡൊമെയ്ൻ സ്കിൽസ് എന്നിങ്ങനെ നമുക്ക് സ്കിൽസ് വേർതിരിക്കാം. കമ്പനികൾ അളക്കുന്നത് നിങ്ങളുടെ കഴിവുകളാണ്. എത്രമാത്രം നിങ്ങൾ ജോലിയിൽ പ്രാപ്തരാണെന്നതാണ്. ഇതിനായി നിരന്തരം നിങ്ങളുടെ കഴിവുകളെ തേച്ച് മിനുക്കിയെടുക്കുക അതായത് അപ്സ്കില്ലിംഗ് പരമാവധി ചെയ്യുക. നിങ്ങളുടെ പൊട്ടൻഷ്യൽ പരമാവധി പുറത്ത് കൊണ്ടു വരാനാണ് ശ്രമിക്കേണ്ടത്. ഡിജിറ്റൽ മാർക്കറ്റിംഗ് ആണെങ്കിൽ കട്ടിംഗ് എഡ്ജ് ടെക്നോളജികളെ കുറിച്ച് അറിഞ്ഞിരിക്കുക. കണ്ടന്റ് റൈറ്റിംഗിൽ കണ്ടന്റ് എത്രമാത്രം എഫക്ടീവ് ആക്കാമെന്ന് ചിന്തിക്കുക.
ജോലിയിൽ വരുന്ന വർഷങ്ങളുടെ ഇടവേള നിങ്ങളിൽ മാറ്റങ്ങളുണ്ടാക്കാം. നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ അത് മാറ്റി മറിക്കാം. കരിയറിലെ ആദ്യകാലങ്ങളിൽ നിങ്ങൾക്കുണ്ടായിരുന്ന ആത്മവിശ്വാസം, വർക്ക് എഫിഷ്യൻസി ഇവയിൽ കുറവ് വന്നേക്കാം. അതിനായി ആത്മവിശ്വാസം വീണ്ടെടുക്കുക എന്നതാണ് സുപ്രധാനം. സോഷ്യൽ മീഡിയ ഇന്ററാക്ഷൻ, ഗൈഡ് ചെയ്യാൻ കഴിയുന്ന മെന്റേഴ്സ് ഇവ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
നാലാമത്തേത് നെറ്റ് വർക്കിംഗ് ആണ്. എല്ലാവരും പരസ്പരം കണക്ടഡ് ആയിരിക്കുന്ന ഒരു സമൂഹമാണ് ഇന്ന്. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി സംഘടനകൾ ഉണ്ട്. നിങ്ങളെ പ്രമോട്ട് ചെയ്യാൻ കഴിയുന്നവ. പക്ഷേ നിങ്ങൾക്ക് സ്വയം നിങ്ങളെ പ്രമോട്ട് ചെയ്യാനാകും അതാണ് ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ആ ജോലി നേടണമെന്ന നിശ്ചയദാർഢ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
റിമോട്ട് വർക്കിംഗ് പല കമ്പനികൾക്കും തുടക്കത്തിൽ പ്രാവർത്തികമാക്കുക ബുദ്ധിമുട്ടായിരുന്നു. ലോവർ ഓർഡർ ജോലികൾ ചെയ്തിരുന്ന നിരവധി സ്ത്രീകൾക്ക് കോവിഡ് കാലത്ത് ജോലി നഷ്ടമായി. ഇന്ത്യയിൽ Urban woman work force participation ഓരോ 100 പേരിലും 12 എന്നതാണ്. കോവിഡ് വരുത്തിയ പരിവർത്തനത്തിന്റെ ഭാഗമായി ഇതിനെ കാണാം. കോവിഡ് ഏൽപിച്ച കനത്ത പ്രത്യാഘാതം ബിസിനസ് കൺടിന്യുവിറ്റി എന്ന കാഴ്ചപ്പാടിൽ മുന്നോട്ട് പോകാൻ ഓർഗനൈസേഷനുകൾക്ക് കഴിഞ്ഞു. ഒരു ഫ്ലെക്സിബിൾ ഫ്രെയിം വർക്ക് ഉളള സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗിലേക്ക് വളരെ വേഗം മാറ്റം സാധ്യമായി. റിമോട്ട് വർക്കിംഗ് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു പ്രത്യേക ലൊക്കേഷൻ പോലും ആവശ്യമില്ലാതെ തന്നെ എവിടെയിരുന്നും വർക്കിംഗ് സാധ്യമാകും. കോവിഡിന്റെ ഒരു പോസിറ്റിവ് വശം അതാണ്.
അവതാറിന്റെ 20 വർഷത്തെ പ്രവർത്തനത്തിൽ മൂന്ന് പ്രധാന പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. Dotcom Burst, യുഎസിൽ സംഭവിച്ച Subprime Crisis, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയാണ്. ഇപ്പോൾ കോവിഡ് എന്ന മഹാവിപത്തിനെയും നേരിടുന്നു. റിമോട്ട് വർക്കിംഗ് മണിക്കൂറുകൾക്കുളളിൽ നടപ്പാക്കാൻ അവതാറിലെ 70 അംഗ ടീമിന് കഴിഞ്ഞതായി Dr Saundarya Rajesh പറയുന്നു.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ചാനൽ അയാം ഡോട്ട് കോം സംഘടിപ്പിച്ച She Power വെർച്വൽ സമ്മിറ്റിലാണ് ഡോ.സൗന്ദര്യ രാജേഷ് ആശയങ്ങൾ പങ്കുവെച്ചത്.