ഈ വർഷത്തെ കേന്ദ്രബജറ്റ് വനിത സംരംഭകർക്ക് തുണയാകുമെന്ന് പ്രതീക്ഷ
മുൻവർഷം സ്ത്രീകൾക്ക് മാത്രമുളള പ്രോജക്ടുകൾക്ക് 28,600 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു
എന്നാൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ബജറ്റിൽ കാര്യമായി നീക്കിവെച്ചിരുന്നില്ല
രാജ്യത്ത് സ്റ്റാർട്ടപ്പ് മേഖലയിലടക്കം നിക്ഷേപം എത്തുന്നുവെങ്കിലും വനിതകൾക്ക് ഗുണമാകുന്നില്ലെന്ന് ആശങ്ക
വനിതകൾ ഫൗണ്ടർമാരായ കമ്പനികൾക്ക് മതിയായ ഫണ്ട് കിട്ടുന്നില്ലെന്ന് വിലയിരുത്തൽ
ഇന്ത്യയിലെ 80 % വനിതാ സംരംഭകരും സോളോ വെൻച്വേഴ്സ് നടത്തുന്നവരാണ്
86% വനിത സംരംഭകരും സെൽഫ് ഫണ്ടിംഗിലൂടെയാണ് ക്യാപിറ്റൽ കണ്ടെത്തുന്നത്
2018 ൽ ആകെ 13 ബില്യൺ ഡോളർ സമാഹരിച്ചതിൽ 0.6% മാത്രമാണ് വനിത സംരംഭകർക്ക് ലഭിച്ചത്
രാജ്യത്തെ മൊത്തം വ്യാവസായിക ഉൽപാദനത്തിലും 3% മാത്രമാണ് വനിത സംരംഭകരുടെ സംഭാവന
കോവിഡ് -19 മാന്ദ്യം രാജ്യത്ത് വിവിധ മേഖലകളിലെ വനിത സംരംഭകരെ സാരമായി ബാധിച്ചിരുന്നു
ലോക്ക്ഡൗൺ കാലത്ത് മാത്രം നിരവധി സ്ത്രീകളാണ് സംരംഭകത്വത്തിലേക്ക് കടന്നത്
മാസ്ക്, ഹെൽത്ത് കെയർ പ്രോഡക്ട് നിർമാണത്തിലേക്കും സ്ത്രീകൾ കടന്നു വന്നു
എഡ്-ടെക് ഉൽപ്പന്ന രംഗത്തും കോവിഡിൽ സ്ത്രീകൾ വിപണി കണ്ടെത്തി
ആയിരക്കണക്കിന് സ്ത്രീകളാണ് home chef ആയി വരുമാനം കണ്ടെത്തിയത്
ഒക്ടോബറിൽ രാജ്യത്തെ ഹോം ഷെഫുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി
ഹോം ഷെഫ് ആയി പ്രവർത്തിക്കുന്നതിന് സർക്കാർ ഇതോടെ ലൈസൻസ് നിർബന്ധമാക്കി