വികസനത്തിന്റെ 6 ‘തൂണുകളിൽ’ കെട്ടിപ്പൊക്കിയ 2021 ലെ ബഡ്ജറ്റിൽ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കുമായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. സംരംഭകർക്ക് കോവിഡ് -19 നെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് 2022 മാർച്ച് മാസം വരെ നീട്ടി. Capital gains exemption നും ഒരു വർഷം കൂടി നീട്ടി. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി, അവർക്കേർപ്പെടുത്തിയ tax holiday 2022 മാർച്ച് 31 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നാണ് ധനമന്ത്രി പറഞ്ഞത്. സ്റ്റാർട്ടപ്പുകൾക്ക് മാർജിൻ മണി റിക്വയർമെന്റ് 25% ത്തിൽ നിന്ന് 15% ആയി കുറയ്ക്കും. കഴിഞ്ഞ ഡിസംബർ അവസാന ആഴ്ചവരെയുള്ള കണക്കനുസരിച്ച് 41,061 സർക്കാർ അംഗീകാരമുള്ള സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ഇതിൽ 39,000 സ്റ്റാർട്ടപ്പുകളിലായി 4,70,000 പേർ ജോലിചെയ്യുന്നതായി സാമ്പത്തിക സർവേ കണ്ടെത്തിയിരുന്നു. 38 Unicorns ഉള്ള ഇന്ത്യ നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമാണ്. 12 യൂണികോണുകൾ 2020 ൽ രൂപം കൊണ്ടതാണ്.
സ്റ്റാർട്ടപ്പുകളുടെ നിർവ്വചനം വിശാലമാക്കുക, നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ആദായനികുതി ഇളവുകൾ നൽകുക, സിഡ്ബി നടത്തുന്ന 10,000 കോടി രൂപയുടെ ഫണ്ട് സ്ഥാപിക്കുക എന്നിവ ഈ മേഖലയ്ക്ക് സഹായമാകും.
ബഡ്ജറ്റിൽ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന നിരവധി പ്രഖ്യാപനങ്ങളുണ്ട്. ചെറുകിട കമ്പനി എന്നതിന്റെ കമ്പനി നിയമത്തിനു കീഴിലുള്ള നിർവ്വചനം മാറ്റും. ഇവയ്ക്കുള്ള അമ്പതു ലക്ഷ്യമെന്ന കാപിറ്റൽ ബേസ് രണ്ടുകോടിരൂപയായി ഉയർത്തും. ബാങ്ക് ഇതര ധനകാര്യ മേഖലയെ ശക്തിപ്പെടുത്തും.
പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കി. ടാക്സ് ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയാക്കി ഉയർത്തി.
ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. 75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് ഇളവ്. ആദായനികുതി തർക്കങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആരിൽനിന്നും മൂന്നുവര്ഷമാക്കി കുറച്ചു. IT റിട്ടൺ ഫയൽ ചെയ്യുന്നവരുടെ എണ്ണം 6.48 കോടിയായി, 2014ൽ 3.31 കോടിയായിരുന്നു.
കേന്ദ്ര ബഡ്ജറ്റിൽ MSME കൾക്ക് 15,700 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ബഡ്ജറ്റിൽ ഇത് 7,572 കോടി രൂപയായിരുന്നു. Covid-19 എല്ലാ മേഖലകളെയും ബാധിച്ചിരുന്നെങ്കിലും MSME കളെയാണ് തകർത്തെറിഞ്ഞത്. ലോക്ക്ടൗൺ നിമിത്തം പണലഭ്യതയും കുറഞ്ഞതും വിതരണ പ്രതിസന്ധി നേരിട്ടതും, കുടിശ്ശിക കുമിഞ്ഞുകൂടിയതും ഈ രംഗത്തെ ബാധിച്ചു.
One person company (OPC) അഥവാ വ്യക്തിഗത കമ്പനികളുടെ കടന്നുവരവിന് സർക്കാർ പ്രോത്സാഹനം നൽകും. പ്രവാസി ഇൻഡ്യാക്കാർക്കും ഇത്തരം കമ്പനികൾ ആരംഭിക്കാം. OPC രൂപീകരിക്കാൻ ഒരു member മാത്രം മതി. കമ്പനികൾ രൂപീകരിക്കാൻ കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധന ഇതോടെ അവസാനിക്കും.
പെയ്ഡ്-അപ്പ് ക്യാപിറ്റലിനു നിബന്ധനകളുണ്ടാകില്ല. സിംഗിൾ ഓണറിന് കമ്പനിയിൽ മുഴുവൻ കൺട്രോളും ഉണ്ടാകും. ഷെയർ ട്രാൻസ്ഫറിന് അനുവാദമുണ്ട്. മറ്റ് കമ്പനികളുടേത് പോലെ ലീഗൽ സ്റ്റാറ്റസും ഉണ്ടാകും. ഭാവിയിൽ മറ്റേതു രീതിയിലേക്കും മാറാൻ കമ്പനികൾക്ക് അനുവാദമുണ്ടാകും.
Digital പയ്മെന്റ്സ് ശക്തിപ്പെടുത്താൻ 1 ,500 കോടിരൂപയുടെ പദ്ധതി. നൂതന സാമ്പത്തിക സാങ്കേതിക സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതിന് ലോകോത്തര fintech ഹബ് ഗുജറാത്തിൽ സ്ഥാപിക്കും. ഇത് യുവാക്കൾക്ക് 1.5 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
MSME കൾക്കും ഉത്പാദന, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്കും വായ്പ ലഭ്യമാക്കുന്നതിന് development financial institutions സ്ഥാപിക്കുന്നതിന് 20,000 കോടി രൂപ മാറ്റിവയ്ക്കുമെന്നും ബജറ്റ് പറയുന്നു