ബൈക്കായും സൈക്കിളായും ഉപയോഗിക്കാവുന്ന ഇ-സൈക്കിൾ പുറത്തിറക്കി E Motorad
പൂനെ ആസ്ഥാനമായ സ്റ്റാർട്ടപ്പിന്റേത് ഇലക്ട്രിക് മൊബിലിറ്റിയിലെ നൂതന പരീക്ഷണം
ബാറ്ററി ചാർജ്ജ് തീർന്നാൽ, ഉപയോക്താവിന് സൈക്കിൾ പെഡൽ ചവിട്ടി നീങ്ങാനാവും
EMX, T-Rex എന്നിവ ഒരു മൗണ്ടൻ ബൈക്കായും ഉപയോഗിക്കാവുന്ന രണ്ടു മോഡലുകളാണ്
EMX ന് 55,000 രൂപയും T-Rex ന് 45,000 രൂപയുമാണ് വില വരുന്നത്
250 W മോട്ടോറുളള EMX വേരിയന്റിന് 10.4 AH Samsung ലിഥിയം അയൺ ബാറ്ററിയാണ്
ഒരൊറ്റ ചാർജിൽ 28 km/hr വേഗതയിൽ 45 km പോകാൻ ഇ-സൈക്കിളിന് കഴിയും
T-Rex വേരിയന്റിന് 7.8 AH ബാറ്ററിയിൽ ഒറ്റ ചാർജിൽ 35 km സഞ്ചരിക്കാനാകും
സൈക്കിളിന് വേഗത പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനും LED ലൈറ്റുമുണ്ട്
വേർപെടുത്താവുന്ന ബാറ്ററി എവിടെ നിന്നും ചാർജ് ചെയ്യാനാകും
പൂർണ്ണമായ ചാർജ്ജിംഗിന് മൂന്ന് മണിക്കൂർ സമയമാണ് എടുക്കുക
മൂന്ന് വർഷത്തെ ഗവേഷണഫലമാണ് ഇ-ബൈക്കിന്റെയും ഇ-സൈക്കിളിന്റെയും ഈ കോമ്പിനേഷൻ
പൂനെയിൽ പ്രതിമാസം 300 സൈക്കിളുകൾ വരെ നിർമിക്കുന്ന നിർമാണ യൂണിറ്റാണുളളത്
Foldable e-cycle Karbon ആണ് E Motorad ന്റെ പുതിയ ഉത്പന്നം