Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത

12 June 2026

റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം

12 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പദ്മശ്രീ വെമ്പു പറയുന്നു: വരൂ, ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം
Entrepreneur

പദ്മശ്രീ വെമ്പു പറയുന്നു: വരൂ, ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം

News DeskBy News Desk4 February 2021Updated:14 September 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുടെ ആത്മാവ് തേടി, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലൂടെ അലഞ്ഞ്, തികച്ചും സാധാരണക്കാരായ ആൾക്കാരെ കണ്ടെത്തി സംരംഭകത്വത്തിൽ പുതിയ അദ്ധ്യായം രചിക്കുകയാണ് ശ്രീധർ വെമ്പു എന്ന തമിഴ്നാടുകാരൻ .
ചെന്നൈ ആസ്ഥാനമായ Zoho കോർപറേഷന്റെ സ്ഥാപകനും സിഇഒ യുമാണ് വെമ്പു.  ഈ വർഷം പദ്മ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട ഏക technocrat കൂടിയാണിദ്ദേഹം. Office productivity tools മേഖലയിലെ  കരുത്തരായ Zoho വിപണിയിൽ ഏറ്റുമുട്ടുന്നത് ആഗോള ഭീമന്മാരായ Salesforce,  Microsoft എന്നിവരോടാണ്. കടുത്ത മത്സരം നിലനിൽക്കുന്ന ഈ മേഖലയിൽ ഒരു യഥാർത്ഥ Indian brand സൃഷ്ടിക്കുന്നതിനായി രണ്ടരപ്പതിറ്റാണ്ടുകളായി അദ്ദേഹം ഒഴുക്കിയ വിയർപ്പിനുള്ള അംഗീകാരമാണ് പത്മശ്രീ അവാർഡ്.

അമേരിക്കയിൽ അല്പകാലം പ്രവർത്തിച്ചതിനുശേഷം തന്റെ രണ്ട് സഹോദരന്മാരുമായി ചേർന്ന് 1996 ൽ വെമ്പു സ്വന്തം സോഫ്റ്റ്വെയർ സ്ഥാപനമായ AdventNet ആരംഭിച്ചു. കുടുംബ ബിസിനസായി നടന്നിരുന്ന ഈ സംരംഭത്തിന് 2009 ൽ Zoho എന്ന് പേരുനൽകുകയും വളർന്നുവരുന്ന SaaS  അഥവാ Software as a Service ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

2017 ൽ സേവനങ്ങളെല്ലാം ZohoOne എന്ന വിശാല പ്ലാറ്റുഫോമിൽ ലയിപ്പിച്ചു.  Zoho യുടെ ചെന്നൈ ആസ്ഥാനത്ത്  3 ,000 പേരുൾപ്പെടുന്ന ഒരു development ടീമിനെ വെമ്പു സൃഷ്ടിച്ചിട്ടുണ്ട്.  തമിഴ്‌നാട്ടിൽ തന്നെ പഠിച്ചിറങ്ങിയ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ Zoho University യിലെ പരിശീലനത്തിന് ശേഷം ജോലിക്ക് നിയമിച്ചു.
പ്രതിഭകൾ മെട്രോനഗരങ്ങളിൽ മാത്രമല്ല ഉള്ളതെന്ന് അറിയാവുന്ന വെമ്പു, തമിഴ്‌നാട്ടിലെ തെങ്കാശിയുടെ  പ്രാന്തപ്രദേശത്തുള്ള സിലരൈപുറവ്  എന്ന ഗ്രാമത്തിൽ ഒരു development centre ആരംഭിക്കുകയും 150  ചെറുപ്പക്കാർക്ക് ജോലിനൽകുകയും ചെയ്തു.  ഇവർ വളരെവേഗം skills ആർജ്ജിക്കുകയും customer help desk ആയ ZohoDesk നടത്തിപ്പിനുള്ള Next Big Thing software suite നിർമ്മാണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു.  പിന്നോക്ക മേഖലകളിലെ പ്രതിഭകൾക്ക് അർഹമായ അംഗീകാരം നൽകാൻ വെമ്പുവിന് സാധിച്ചു. തെങ്കാശിയിൽ വെമ്പുവിന്റെ യാത്ര സൈക്കിളായിരിക്കും. വേഷം ഷർട്ടും മുണ്ടും.
തെങ്കാശിയിലെ സംരംഭം വിജയകരമായതിനെത്തുടർന്ന്  വെമ്പു  ആന്ധ്രാപ്രദേശിലെ റെനിഗുണ്ടയിൽ രണ്ടാമത്തെ ഗ്രാമീണ കേന്ദ്രം ആരംഭിച്ചു.
ലോക്ക്ടൗൺ കാലത്ത് നട്ടെല്ലായത് ഈ ഗ്രാമീണ സെന്റുകളായിരുന്നു. ഇത് വൻലാഭം സോഹോയ്ക്ക് നേടിക്കൊടുത്തു.
ഇന്ത്യയുടെ IT നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്ക് കടന്നുചെല്ലാൻ വെമ്പുവിന് മടിയാണ്.  അതിനുകാരണമായി അദ്ദേഹം പറയുന്നതിതാണ്. “Zoho യ്ക്ക് ഒരു ഉത്തരവാദിത്തമുണ്ട്;  ചെറുകിട കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ഉത്തരവാദിത്തം.”
മറ്റൊരുകാര്യം കൂടി പറയുന്നുണ്ട് വെമ്പു. “നിങ്ങൾ കഴിവുള്ളയാളും  തൊഴിലിടങ്ങളിലെ മത്സരയോട്ടത്തിൽ മനംമടുത്തയാളുമാണെങ്കിൽ  തിരക്കൊഴിഞ്ഞ ഗ്രാമാന്തരീക്ഷത്തിലേക്കുള്ള മാറ്റം നിങ്ങൾക്ക് ആശ്വാസം നൽകും. പിന്നീട് നിങ്ങൾ, നിലവിൽ അന്തസ്സിനെ നിർവ്വചിക്കുന്ന  ഘടകങ്ങളായ വസ്ത്രധാരണം, ചെരുപ്പ്, ഫോണുകൾ, കാറുകൾ എന്നിവയെ മറക്കും. എന്തൊരു സ്വാതന്ത്ര്യമാണത്!”
Zoho യുടെ messaging app ആയ Arattai ഉടൻ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വെമ്പു ഇപ്പോൾ.

Channel I Am Indian brands microsoft Padma Shri Vembu SalesForce Sridhar Vembu TOP STORIES Zoho CEO
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ഇലക്ട്രിക് ഓട്ടോ ഓടിച്ച് വെമ്പു

5 May 2026

വിജയ്-ക്ക് നന്ദി പറഞ്ഞ്  വെമ്പു

5 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • സിവിൽ സപ്ലൈസിന് 3000 കോടിയിലധികം കടബാധ്യത
  • റോക്കറ്റ് എഞ്ചിൻ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പിന് കേന്ദ്രസഹായം
  • SpaceX ഐപിഒ, അറിയേണ്ടതെല്ലാം
  • റഫാൽ ഇടപാടിൽ പുതിയ നിലപാടുമായി ഫ്രാൻസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil