ഇലോൺ മസ്കിന്റെ SpaceX കമ്പനി All-Civilian ബഹിരാകാശ ടൂർ ആരംഭിക്കുന്നു
Inspiration4 എന്ന മിഷൻ 2021 അതിന്റെ അവസാനത്തിൽ ഭ്രമണപഥത്തിലേക്കെത്തും
കോടീശ്വരൻ Jared Isaacman സ്പേസ് എക്സിന്റെ ബഹിരാകാശയാത്രികനാകും
Crew Dragon എന്ന സ്പേസ്ഷിപ്പിൽ മറ്റു മൂന്ന് ബഹിരാകാശയാത്രികർ കൂടെയുണ്ടാകും
ബഹിരാകാശയാത്രികരല്ലാത്തവർ ബഹിരാകാശത്ത് പറക്കുന്ന ആദ്യ ദൗത്യമാണിത്
Shift4 Payments കമ്പനിയുടെ ഫൗണ്ടറും Draken International കോ-ഫൗണ്ടറുമാണ് Jared Isaacman
Draken International യുഎസ് മിലിട്ടറിക്ക് യുദ്ധവിമാനങ്ങളും പൈലറ്റ് ട്രെയിനിംഗും നൽകുന്നു
ബഹിരാകാശത്തേക്ക് എല്ലാവർക്കും പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് Elon Musk
ഫെബ്രുവരിയിൽ യാത്രികരെ അന്തിമമായി പ്രഖ്യാപിച്ച് ആസ്ട്രോനോട്ട് ട്രെയിനിംഗ് നൽകും
ഒന്നിലധികം ദിവസമുളള മിഷനിൽ ഓരോ 9- മിനിട്ടും ബഹിരാകാശയാത്രികർ ഭൂമിയെ വലം വെയ്ക്കും
Kennedy Space Center ൽ നിന്നും വിക്ഷേപിക്കുന്ന സ്പേസ് ക്രാഫ്റ്റ് ഫ്ലോറിഡയിൽ വാട്ടർ ലാൻഡിംഗ് ചെയ്യും
1000 Starships നിർമിച്ച് ആളുകളും ചരക്കും ചൊവ്വയിലെത്തിച്ച് നഗരം രൂപീകരിക്കുകയാണ് മസ്കിന്റെ ലക്ഷ്യം