ഇന്ത്യയിലെ ആഡംബര ഇലക്ട്രിക് വാഹന വിപണി സജീവമാക്കി Jaguar
I-Pace SUV യുടെ ഡിജിറ്റൽ ലോഞ്ച് മാർച്ച് ഒൻപതിന്
ആഭ്യന്തര വിപണിയിൽ Mercedes-Benz EQC ആണ് എതിരാളി
ആഗോളതലത്തിൽ, വരാനിരിക്കുന്ന Audi E-Tron, Tesla Model Y എന്നിവയോടാണ് I -Pace മത്സരിക്കുക
രാജ്യത്തെ ആദ്യ I-Pace കഴിഞ്ഞമാസം എത്തിയിരുന്നു
90 kWh ബാറ്ററി പാക്കിൽ Firenze Red കളറുള്ള വാഹനമാണ് അവതരിപ്പിക്കുക
രണ്ട് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾക്ക് 394 എച്ച്പി, 696 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും
4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കും
ഉയർന്ന വേഗത 200 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്
ഇന്ത്യയിലെത്തിയ ആദ്യവാഹനം ശ്രേണിയിലെ ഉയർന്ന HSE variant ആണ്
EQC പോലെ I -Pace SUV യും നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്
95 ലക്ഷത്തിനും 1.05 കോടി രൂപയ്ക്കും ഇടയിലാകും എക്‌സ്‌ഷോറൂം വില
Tata Power ചാർജിങ് സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും