ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകുന്നതിനെ സ്വാഗതം ചെയ്ത് US
ആഗോളതലത്തിൽ ഒരു പ്രമുഖ ശക്തിയായി ഇന്ത്യ ഉയർന്നുവന്നുവെന്ന് Biden Administration
ഇന്തോ-പസഫിക് മേഖലയിലെ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒരാളാണ് ഇന്ത്യ
മേഖലയിലെ സുരക്ഷയിൽ ഇന്ത്യൻ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു US
യുഎസ് Secretary of State Tony Blinken, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തിയിരുന്നു
യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ ശക്തി ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഭാഷണം
യുഎസ്-ഇന്ത്യ Global Strategic Partnership വിശാലവും ബഹുമുഖവുമാണെന്ന് US
വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് US ഭരണകൂടം വ്യക്തമാക്കി
കോവിഡ്- കാലാവസ്ഥാ വ്യതിയാനം ഇവയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും ചർച്ചയായി
ഇന്ത്യയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യാപാര പങ്കാളിയാണ് അമേരിക്ക
ഇന്ത്യ-യുഎസ് മൊത്തം ഉഭയകക്ഷി വ്യാപാരം 2019 ൽ 146 ബില്യൺ യുഎസ് ഡോളറായി ഉയർന്നു
യുഎസ് കമ്പനികൾ ഇന്ത്യയിലെ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റിന്റെ വലിയൊരു ഉറവിടവുമാണ്
Related Posts
Add A Comment