Gender Park പ്രവർത്തനം തുടങ്ങി, ഇന്നവേറ്റീവായ ഐഡിയ പ്രാവർത്തികമാക്കാൻ ജെന്റർ ഒരു തടസ്സമല്ല

സോഷ്യൽ ബിസിനസിൽ ലിംഗ സമത്വം ഉറപ്പാക്കാനും, സുസ്ഥിര സംരംഭകത്വത്തിനും, സ്ത്രീകൾക്ക് മുഖ്യധാരയിൽ പ്രവർത്തിക്കാൻ കൂടുതൽ സാഹചര്യവും ഒരുക്കാനുമുള്ള ശ്രദ്ധേയമായ വേദിയായി കോഴിക്കോട്ടെ ജന്റർ പാർക്കും മൂന്ന് ദിവസം നടന്ന ഇന്റർനാഷണൽ  കോൺഫ്രൻസ് ഓൺ ജെന്റർ ഇക്വാളിറ്റിയും.

മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം നിർവഹിച്ച ജന്റർ പാർക്ക് ക്യാമ്പസിൽ  ജെന്റർ മ്യൂസിയം, കൺവെൻഷൻ സെന്റർ, ജെന്‍ഡര്‍ലൈബ്രറി, ആംഫി തിയറ്റർ എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്. സ്ത്രീകളുടെ സംരംഭംകത്വവും വിപണവും ലക്ഷ്യമിടുന്ന International Women’s Trade and Research Centre ന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. കേരളത്തിന്‍റെ ജെന്‍ഡര്‍ പാര്‍ക്കും ട്രേഡ് സെന്‍ററും ലോകശ്രദ്ധയിലെത്തുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെയും ഭിന്നലിംഗ സമൂഹത്തിന്‍റെയും സാമ്പത്തീക-സാമൂഹിക-സംരംഭക ഉന്നമനത്തിന് ജെന്റർ പാർക്ക് മാതൃകയാകുമെന്ന്
ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. ICGE യിലെ ആശയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും സമ്മിറ്റിൽ സജീവ സാനിദ്ധ്യമായിരുന്ന മന്ത്രി പറഞ്ഞു

SUSTAINABLE എൻട്രപ്രണർഷിപ്പും സോഷ്യൽ ബിസിനസും ചർച്ച ചെയ്ത ICGE രണ്ടാം എഡിഷൻ,  ജെന്റർ വിവേചനമില്ലാതെ ഇൻക്ലൂസീവ് ഡെവലപ്മെന്റിനാണ് അഹ്വാനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്നവേറ്റ്ഴ്സും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗത്തെ എക്സ്പേർട്സും മൂന്നു ദിവത്തെ കോൺഫ്രൻസിൽ പോളിസി മേക്കിംഗിലും സാമൂഹിക പരിവർത്തനത്തിന്റെ ആവശ്യകതയും ചർച്ച ചെയ്തു. കോഴിക്കോട് ജെന്റർപാർക്കിൽ സ്പീക്കേഴ്സിനെ വെർച്വലായും ഫിസിക്കലായും കണക്ട് ചെയ്ത് കോഡിഡ് കാലത്ത് ഒരു ഹൈബ്രിഡ് ഈവന്റ് വിജയകരമായി പൂർത്തിയാക്കി ICGE-2 പുതിയ മാത‍‍ൃകയായി.)

വീടുകളിൽ സ്ത്രീകളുടെ ജോലിഭാരം കുറയ്ക്കാൻ ടെക്നോളജിക്ക് സാധ്യമാകണമെന്ന് സാമ്പത്തിക വിദഗ്ധ DR. JAYATI GHOSH ചൂണ്ടിക്കാട്ടി.  കോവിഡ് മൂലം ഉണ്ടായ സ്ത്രീകളുടെ തൊഴിൽ നഷ്ടത്തെക്കുറിച്ചും അവർ പറഞ്ഞു

UN Women മായി സഹകരിച്ചു നടന്ന  ICGE യിൽ  20ലധികം രാജ്യങ്ങളിൽ നിന്നായി 90 ‍സ്പീക്കേഴ്സ് ഓഫ്ലൈനും വെർച്വലായും ഭാഗമായി.കോവിഡ് പ്രോട്ടോക്കോളും കാര്‍ബണ്‍ ന്യൂട്രല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് ഹൈബ്രഡ് ഫോർമാറ്റിലായിരുന്നു മൂന്ന് ദിവസത്തെ പ്രോഗ്രാം.

ഗാർഹികമായും തൊഴിൽപരമായും സ്ത്രീകൾ രാജ്യത്തിന്റെ സാമ്പത്തിലും ജിഡിപിയിലും സംഭാവന ചെയ്യുന്നവരാണെന്ന്  സാമൂഹിക പ്രവർത്തകയും SEWA പ്രസിഡന്റുമായ RENANA JHABVALA അഭിപ്രായപ്പെട്ടു.ട്രാൻസ്  ജന്റേഴ്സ് കമ്മ്യൂണിറ്റി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സമ്മിറ്റ് ചർച്ച ചെയ്തു. അവരുടെ ഉന്നമനത്തിന് സംരംഭകത്വത്തെക്കുറിച്ചുള്ള അവബോധം മുന്നോട്ട് വെയ്ക്കണമെന്ന് സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.ട്രാൻസ് ജെന്റർ കമ്മ്യൂണിറ്റിയിലെ ആദ്യ IAS ഓഫീസർ AISHWARYA RUTUPARNA PRADHAN ICGE യിൽ മുഖ്യസാന്നിധ്യമായി

ആർട്ട്-സിനിമ, സംരംഭകത്വം, മീഡിയ, ടെക്നോളജി എന്നിവയിൽ സ്ത്രീകളുടെ വെല്ലുവിളികളും സാധ്യതകളും കോൺഫ്രൻസ് ചർച്ച ചെയ്തു.കോവിഡിന് ശേഷം സ്ത്രീകൾക്ക് സംരംഭം തുടങ്ങാനുള്ള മികച്ച സമയമാണിതെന്ന് പ്രമുഖ നർത്തകി മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു

സോഷ്യൽ എൻട്രപ്രണർഷിപ്പിലും, സസ്റ്റെയിനബിലിറ്റിയിലും ഊന്നിയ  ഇന്നവേഷനുകൾക്കും, ആർട്ട് , ഡിസൈൻ തിങ്കിംഗ് , സംരംകത്വം, റിസേർച്ച് എന്നിവയ്ക്കും  ജന്റർപാർക്ക്  സജീവ വേദിയാകും. ഇന്നവേറ്റീവ് ഐഡിയകൾ പ്രാവർത്തികമാക്കാൻ ജെന്റർ ഇനി തടസ്സമാകില്ല എന്നതാണ് കേരളത്തിന്റെ ജന്റർപാർക്കിനെ ഇനി ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version