തിരുവനന്തപുരത്തും, കൊഹിമയിലും ഒരു പോലെ സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ സുരക്ഷിതമായി ഇറങ്ങി നടക്കാം. വ്യവസായ, സംരംഭക മേഖലകളിലെ സ്ത്രീകൾ കേരളത്തിലും, പ്രത്യേകിച്ച് തിരുവനന്തപുരത്തും  ഏതു സമയത്തും സുരക്ഷിതരാണെന്ന് നാഷണല്‍ ആനുവല്‍ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓണ്‍ വുമണ്‍സ് സേഫ്റ്റി 2025.

 ഇന്ത്യയിൽ സ്ത്രീ സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ 61.3 സുരക്ഷാ സ്‌കോറോടെ തിരുവനന്തപുരമുണ്ട്.  ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഏഴാമത്തെ നഗരമായും, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ കേരളത്തിലെ ഒന്നാം നമ്പർ നഗരമായും തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു . നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയാണ് ഇന്ത്യയില്‍ തന്നെ  സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്.  മെട്രോ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ മുംബൈ  പട്ടികയിലുണ്ട്. ഈ റാങ്കിംഗിൽ, ശാന്തവും സ്വാഗതാർഹവുമായ അന്തരീക്ഷമുള്ള, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തെ മുൻനിര നഗരങ്ങളിലൊന്നാണ് തിരുവനന്തപുരമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കൂടാതെ ഈ മേഖലയിലെ കേരളത്തിന്റെ നേതൃത്വത്തെയും, നടപടികളെയും റാങ്കിങ് എടുത്തുകാണിക്കുന്നു.

നാഷണല്‍ ആനുവല്‍ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓണ്‍ വുമണ്‍സ് സേഫ്റ്റി 2025 അനുസരിച്ച്‌, നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയാണ് ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീകളെ ബഹുമാനിക്കുന്ന, കുറ്റകൃത്യങ്ങള്‍ കുറഞ്ഞ, ലിംഗ സമത്വത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള നഗരമെന്ന നിലയിലാണ് കൊഹിമ ഒന്നാം സ്ഥാനം നേടിയത്.രാത്രി ഒറ്റയ്ക്കിറങ്ങി നടന്നാലും സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റടിക്കാനോ ശല്യം ചെയ്യാനോ എത്തുന്നവർ നന്നെ കുറവ് എന്ന വിശേഷണമാണ് ൻഡെക്സ് ഓണ്‍ വുമണ്‍സ് സേഫ്റ്റി 2025 കൊഹിമക്ക് നൽകിയിരിക്കുന്നത്.

വിശാഖപട്ടണം രണ്ടാം സ്ഥാനത്തും ഭുവനേശ്വർ മൂന്നാം സ്ഥാനത്തും ഇടം നേടി. വിശാഖപട്ടണത്തിന്റെ സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും പ്രകാശപൂരിതമായ തെരുവുകളും സ്ത്രീ സൗഹൃദ നടപടികളും ഇതിന് കാരണമായി. ഭുവനേശ്വറിലെ നിരത്തുകളിൽ മികച്ച നിരീക്ഷണ സംവിധാനങ്ങളും സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും എടുത്തുപറയേണ്ടതാണ് എന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു .

നാലാം സ്ഥാനത്തുള്ള ഐസ്വാള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. ശക്തമായ സാമൂഹിക കൂട്ടായ്മയാണ് ഇവിടുത്തെ പ്രത്യേകത. അഞ്ചാം സ്ഥാനത്തുള്ള ഗാങ്ടോക്ക്, പരിസ്ഥിതി സൗഹൃദ നഗരാസൂത്രണത്തിനും ശുചിത്വത്തിനും പേരുകേട്ടതാണ്.

ഇറ്റാനഗർ ആറാം സ്ഥാനത്തും, മെട്രോ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ മുംബൈ ഏഴാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്. കുറഞ്ഞ ജനസംഖ്യയുള്ള ഇറ്റാനഗറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എളുപ്പത്തില്‍ മെച്ചപ്പെടുത്താനാകുന്നു. മുംബൈയിലെ ഹെല്‍പ്പ് ലൈനുകളും റിസർവ് ചെയ്യാവുന്ന ഗതാഗത സൗകര്യങ്ങളും സ്ത്രീ സുരക്ഷയ്ക്ക് സഹായകമാണ്. ഈ റിപ്പോർട്ട് രാജ്യത്തെ നഗരങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും എടുത്തു കാണിക്കുന്നു.

thiruvananthapuram ranks 7th in india for women’s safety (61.3 score) according to the national annual report 2025; kohima is the safest city.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version