വാട്ടർ ട്രീറ്റ്മെന്റിൽ കേരളം വിശ്വാസത്തിലെടുത്ത ബ്രാൻഡായി H2O മാറിയത് ഫൗണ്ടറായ ജോർജ്ജ് സ്കറിയയുടെ കഠിനാധ്വാനവും സുതാര്യതയും കസ്റ്റർ റിലേഷനും കൊണ്ടാണ്. അതിന് കാരണം ജോർജ്ജ് സ്കറിയ ചെയ്യുന്നത് വെറും ലാഭം നോക്കിയുള്ള ബിസിനസ്സല്ല എന്നതാണ്. വെള്ളത്തിന്റെ സാംപിൾ ടെസ്റ്റ് ചെയ്ത് ട്രീറ്റ്മെന്റിന് വിധേയമാകണം എന്ന് ബോധ്യമായാൽ മാത്രമേ ഫിൽറ്റർ വെക്കാൻ ഈ സംരംഭകൻ നിർദ്ദേശിക്കാറുള്ളൂ.
അതുകൊണ്ടാണ് വീടുകൾക്കും ഇൻഡസ്ട്രികൾക്കും വാട്ടർട്രീറ്റ്മെന്റും വെയസ്റ്റ് വാട്ടർ ട്രീറ്റ്മെന്റും ചെയ്ത് , H2O ഒരു മികച്ച ലാഭമുള്ള സംരംഭമായതും. കേരളത്തിലെ കിണറുകൾ ഉൾപ്പെടെയുള്ള പല ജലസ്രോതസ്സുകളിളും വെള്ളത്തിന്റെ ഗുണമേന്മയ്ക്ക് കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ഈ മേഖലയെ കൃത്യമായി മനസ്സിലാക്കിയ ജോർജ്ജ് സ്കറിയ പറയുന്നു. വീടുകളിലും കൊമേഴ്സ്യൽ ഇടങ്ങളിലും ശരാശരി 80% വെള്ളവും ഉപയോഗശേഷം മലിനമായി മാറുകയാണ് പതിവ്.
വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിക്കുന്നത് വഴി H2O ടെക്നോളജി ഉറപ്പു നൽകുന്നത് ഉപയോഗിച്ച വെള്ളത്തിന്റെ 100% പുനരുപയോഗമാണ്. ചങ്ങനാശ്ശേരി കേന്ദ്രമായി തുടങ്ങിയ H2O ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 7 ഔട്ട് ലെറ്റുകളിലൂടെ വാട്ടർട്രീറ്റ്മെന്റ് സൊല്യൂഷൻ നൽകുന്നു. ബേസിക്, പ്രീമിയം സൂപ്പർ പ്രീമിയം എന്നിങ്ങനെ മൂന്ന് വേരിയന്റ് പ്രൊഡക്റ്റുകളാണ് H2O അവരിപ്പിച്ചികരിക്കുനന്നത്.
അഞ്ച് വർഷം റീപ്ലയിസ്മെന്റ് വാറന്റി കസ്റ്റമർക്ക് നൽകുന്നുവെന്ന് മാത്രമല്ല, ആഫ്റ്റർ സെയിൽസ് സർവ്വീസിൽ യുണീക്കായ സപ്പോർട്ട് നൽകുന്നു എന്നതും H2Oവിന്റെ ഏറ്റവും വലിയ വിജയമാണെന്ന് ജോർജ്ജ് സ്കറിയ പറയും. മാത്രമല്ല, പാതയോരങ്ങളിൽ വാട്ടർ എടിഎം കൂടി അവതരിപ്പിച്ചിരിക്കുകയാണ് H2O ഇപ്പോൾ. 7 സ്റ്റേജ് പ്യൂരിഫൈ ചെയ്ത വെള്ളം 1 ലിറ്ററിന് 2 രൂപ നിരക്കിൽ ഈ എടിഎം വഴി ലഭിക്കും. വഴിയാത്രക്കാർക്കും മറ്റും വലിയ ആശ്വാസമാണ് ഈ വാട്ടർ എടിഎമ്മുകൾ.
കേരളത്തിൽ എല്ലാ ജില്ലകളിലും H2O കെയർ സേവനം ലഭ്യമാക്കുക, ബാംഗ്ലൂരും ചെന്നെയും സാനിദ്ധ്യമുറപ്പിക്കുക എന്നിങ്ങനെ വ്യക്തമായ ബിസിനസ് ഡെവലപ്മെന്റ് പ്ലാനോടെയാണ് ജോർജ്ജ് സ്കറിയ മുന്നോട്ട് പോകുന്നത്. ഇനി ഏറ്റവും ഡിമാന്റുള്ള സെക്ടറായതിനാൽ വാട്ടർ ട്രീറ്റ്മെന്റിൽ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡാകുക എന്ന ലക്ഷ്യവും ഈ യുവ സംരംഭകനുണ്ട്.
വെള്ളം ജീവനാണ്, ഓരോ നിമിഷവും ഉപയോഗിച്ചു തള്ളുന്ന വെള്ളം ഒരിക്കലും തിരിച്ചു വരാത്ത നിധിയാണ്. ഓർക്കുക നാം ഇന്ന് പാഴാക്കുന്ന ഓരോ തുള്ളിക്കും വേണ്ടിയാകും നാളെ മനുഷ്യൻ പരക്കം പായുന്നത്.വാട്ടർ ട്രീറ്റ്മെന്റും വെയ്സ്റ്റ് വാട്ടർ ട്രീറ്റ്മെന്റം ചെയ്യുന്ന ജോർജ്ജ് സ്കറിയ കേവലം ഒരു സംരംഭത്തിന്റെ ഉടമ മാത്രമല്ല, ഭാവി തലമുറയോട് കരുതലുള്ള മനുഷ്യനുമാണ്