സ്റ്റാർട്ടപ്പുകൾക്ക് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കാലഘട്ടമാണെങ്കിലും വനിതാ സംരംഭകർ ഇപ്പോഴും പ്രത്യേക ന്യൂനപക്ഷമാണ്. സ്ത്രീകളുടെ സംരംഭകത്വ സാധ്യത വർദ്ധിപ്പിക്കുന്നതിന് രാജ്യത്തെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എല്ലാം വിവിധ വായ്പ പദ്ധതികൾ നടപ്പാക്കി വരുന്നു. വനിതാ ദിനത്തിൽ വനിത സംരംഭകർക്ക് ഉപകാരപ്രദമാകുന്ന, അടുത്തിടെ കൂടുതൽ സ്വീകാര്യമായ അഞ്ച് ലോണുകൾ ചാനൽ അയാം ഡോട്ട് കോം പരിചയപ്പെടുത്തുന്നു.
Cent Kalyani -Central Bank of India യുടെ MSME ലോണാണ് ഇത്. പലിശ നിരക്ക് 7.35% മുതൽ. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ അല്ലെങ്കിൽ നിലവിലുള്ളത് വിപുലീകരിക്കാനോ മാറ്റം വരുത്താനോ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് ഈ ലോൺ ഗുണം ചെയ്യും. ഗ്രാമീണ, കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, MSMEകൾ, സംരംഭകർ, ഫാംമിംഗ്, റീട്ടെയ്ലിംഗ് സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് ഈ വായ്പ ലഭിക്കും. വായ്പ തുകയിൽ പ്രോസസ്സിംഗ് ചാർജുകളൊന്നും ബാധകമല്ല. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന വായ്പ തുകയുടെ ഉയർന്ന പരിധി 1 കോടി വരെയാണ്.
Stree Shakti Package- എസ്ബിഐയിൽ നിന്നുള്ള ഈ ലോണിന് പലിശ നിരക്ക് 11.20% മുതലാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾക്കായുള്ള ഈ എസ്ബിഐ വായ്പയിൽ സെക്യുരിറ്റി ആവശ്യമില്ല. കൂടാതെ ആക്സസറികൾക്കായി 50% പലിശ നിരക്കിലുളള വായ്പ വാഗ്ദാനം ചെയ്യുന്നു. തിരിച്ചടവ് കാലാവധി പരമാവധി 36 മാസം വരെയാണ്.
ഭാരതീയ മഹിളാ ബാങ്ക് വനിതാ സംരംഭകർക്ക് പുതിയ വായ്പകളിലൂടെ സംരംഭം തുടങ്ങുന്നതിനോ നിലവിലുള്ള ബിസിനസുകൾ വിപുലീകരിക്കുന്നതിനോ സഹായിക്കുന്നതിനായി ജനപ്രിയമായ രണ്ട് സ്കീമുകൾ അവതരിപ്പിക്കുന്നു.
BMB Shringaar – Beauty Parlour, Saloon or Spa തുടങ്ങുന്നതിനായുളള ലോണാണിത്. ലോൺ സവിശേഷതകൾ ഇവയാണ്. അപേക്ഷകയുടെ പ്രായം കുറഞ്ഞത് 20 വയസും പരമാവധി 60 വയസും. തിരിച്ചടവ് കാലാവധി പരമാവധി 7 വർഷം. CGTMSE സ്കീമിന് കീഴിൽ Collateral free loan. Naturals, Cavinkare , Lakme എന്നിവയുമായുള്ള ടൈഅപ്പും ബാങ്കിനുണ്ട്.
BMB Annapurna Loan – Food Catering മേഖലയിലുള്ളവർക്ക് ഉപയോഗിക്കാവുന്ന ലോണിന്റെ സവിശേഷതകൾ ഇനി പറയുന്നവയാണ്. അപേക്ഷകയുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 60 വയസും. Collateral free ആണ് CGTMSE സ്കീം പരിധിയിൽ വരും. തിരിച്ചടവ് കാലാവധി 3 വർഷം വരെയാണ്.
കാനറ ബാങ്കിന്റെ Synd Mahila Shakti പദ്ധതി- പുതിയതും നിലവിലുള്ളതുമായ വനിതാ സംരംഭകരെ Synd Mahila Shakti ലക്ഷ്യമിടുന്നു. പുതിയതും നിലവിലുള്ളതുമായ ബിസിനസ്സ് യൂണിറ്റുകളുടെ വർക്കിംഗ് ക്യാപിറ്റൽ റിക്വയർമെന്റിൽ ക്യാഷ് ക്രെഡിറ്റായോ അല്ലെങ്കിൽ 10 വർഷം വരെയുള്ള ഒരു ടേം ലോൺ സ്കീമായോ ഈ ലോൺ ലഭ്യമാണ്.അത്തരമൊരു വായ്പ തേടുന്ന സംരംഭത്തിൽ ഫിനാൻഷ്യൽ ഹോൾഡിംഗിന്റെ 50% എങ്കിലും സ്ത്രീകൾക്കായിരിക്കണം.
Shakti Scheme- ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ളതാണ് Shakti Scheme. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, റീട്ടെയിൽ വ്യാപാരം, മൈക്രോ ക്രെഡിറ്റ്, വിദ്യാഭ്യാസം, പാർപ്പിടം, മാനുഫാക്ചറിംഗ് സർവീസ് സെക്ടർ ഉൾപ്പെടെ വിവിധ മേഖലകളിൽ സജീവമായ വനിതാ സംരംഭകരെ പദ്ധതി പിന്തുണയ്ക്കുന്നു. പ്രവർത്തിക്കുന്ന മേഖലയുടെ അടിസ്ഥാനത്തിൽ വാഗ്ദാനം ചെയ്യുന്ന വായ്പകളുടെ പരമാവധി പരിധി വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രോസസ്സിംഗ് ഫീസില്ലാതെയുളള വായ്പയിൽ 5 ലക്ഷം രൂപ വരെയുളള വായ്പകൾക്ക് 0.5% റിബേറ്റും ലഭിക്കും.
ഓർക്കുക, വ്യക്തമായ ബിസിനസ് പ്ളോനോട് കൂടിയാകണം ലോണിന് തയ്യാറെടുക്കേണ്ടത്. ബിസിനസ് തുടങ്ങാനോ, വിപുലീകരണത്തിനോ ലോൺ എടുക്കുമ്പോൾ മാർക്കറ്റ് പൊട്ടൻഷ്യൽ പഠിച്ചും വരുമാനത്തിന്റെ സോഴ്സ് കൃത്യമായി കണ്ടുകൊണ്ടും മാത്രമേ മുന്നോട്ട് പോകാവൂ