Ease of Living Index ൽ liveable city  ആയി ബംഗലുരു | Cities Towards The Sustainable Development Goals

Ease of Living Index ൽ liveable city ആയി ബംഗലുരു. ഇന്ത്യന്‍ നഗരങ്ങളുടെ Ease of Living Index ranking കേന്ദ്രം പുറത്തിറക്കി. Ease of Living Index and Municipal Performance Index 2020 സർക്കാർ പുറത്തു വിട്ടു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് Index അവതരിപ്പിച്ചത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഇന്ത്യൻ നഗരങ്ങളുടെ പുരോഗതി വിലയിരുത്തുന്നു. മില്യണിലധികം പോപ്പുലേഷനിൽ ഇന്ത്യയിലെ ഏറ്റവും liveable city ആയി ബംഗലുരു. ഉത്തരേന്ത്യൻ നഗരങ്ങളിടം പിടിച്ച പട്ടികയിൽ ചെന്നൈ നാലാമതും കോയമ്പത്തൂർ ഏഴാമതുമാണ്. ഒരു ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങളിൽ ഷിംല ഒന്നാമതെത്തി. ജീവിതനിലവാരം, സാമ്പത്തിക കഴിവ്, സുസ്ഥിരത എന്നിവയായിരുന്നു മാനദണ്ഡം. ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, സുരക്ഷ, സാമ്പത്തിക അവസരം എന്നിവയും പരിഗണിച്ചു. ഹരിത ഇടങ്ങൾ, ഊർജ്ജ ഉപഭോഗം, നഗര പുനസ്ഥാപനം എന്നിവയും ഘടകങ്ങളായി. 49 നഗരങ്ങളുടെ പട്ടികയിൽ ഡൽഹി പതിമൂന്നാമതും ശ്രീനഗര്‍ അവസാന സ്ഥാനത്തുമാണ്. ആദ്യ മുനിസിപ്പല്‍ പ്രകടന സൂചികയിൽ ഒന്നാമതെത്തിയത് ഇന്‍ഡോര്‍ മുനിസിപ്പാലിറ്റി. ഒരു ദശലക്ഷത്തില്‍ താഴെ ജനസംഖ്യയിൽ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നിലെത്തി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version