കഴിഞ്ഞ ഒരാഴ്ചയായി മീൻ പിടിത്ത വള്ളങ്ങൾ ശംഖുമുഖം തീരക്കടലിന്റെ ഏഴയലത്തേക്കു പോലും വരാൻ ധൈര്യപ്പെടുന്നില്ല. യുദ്ധക്കപ്പലുകളുടെയും അന്തർ വാഹിനികളുടെയും പിടിയിലമർന്നിരിക്കുകയാണ് തലസ്ഥാനത്തെ ശംഖുമുഖം കടലോരം.  കടൽത്തീരവും, കടലും ഇന്ത്യൻ നേവിയുടെ  യുദ്ധക്കപ്പലുകളുടെ  പിടിയിൽ ആയ കാഴ്ചകൾ കണ്ടു അമ്പരന്നു നിൽക്കുകയാണ് തീരദേശ വാസികൾ. കടലെടുത്തു കൊണ്ട് പോയ തീരത്തെ പുനർനിർമിച്ചതു പോയിട്ടു ഇത്തരമൊരു ദേശീയ ശ്രദ്ധ നേടുന്ന ഒരു സൈനിക അഭ്യാസ പ്രകടനം തങ്ങളുടെ തീരത്തു നടക്കുമെന്നു ഇവിടത്തുകാർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല .

Indian Navy Day celebrations


19 വമ്പൻ യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, 4 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ, യുദ്ധത്തിനും നിരീക്ഷണത്തിനും ഉള്ളവയുൾപ്പെടെ  32 വിമാനങ്ങൾ എന്നിവയാണ് ഇന്ന് നാവികദിനാഘോഷത്തിന്റെ ഭാഗമായ അഭ്യാസ പ്രകടനത്തിനിറങ്ങുക . നേവിയുടെ ലോങ് റേഞ്ച് ആന്റി സബ്മറീൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും പ്രകടനത്തിൽ പങ്കെടുക്കും.

1971 ഡിസംബർ 4ന് രാത്രി പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തിനു നേരെ ഇന്ത്യൻ നാവികസേന നടത്തിയ ധീരവും സാഹസികവുമായ ഓപ്പറേഷൻ ട്രൈഡന്റ്  ആക്രമണത്തിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും ഡിസംബർ 4  നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.  

മുഖ്യാതിഥി സർവ്വസൈന്യാധിപ കൂടിയായ  രാഷ്ട്രപതി ദ്രൗപദി മുർമുവാണ്.  ആഘോഷ പരിപാടിയിൽ സേനയുടെ  പ്രകടനങ്ങൾ കാണും. രാത്രി ലോക് ഭവനിൽ വിശ്രമിച്ച ശേഷം രാഷ്ട്രപതി  നാളെ രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിയിലേക്കു മടങ്ങും.
 
ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി  പുതിയതായി 65 കപ്പലുകളും 9 അന്തർവാഹിനികളും നിർമിക്കാൻ തത്വത്തിൽ അംഗീകാരമായെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന നേരത്തെ വ്യക്തമാക്കിയിരുന്നു . ഈ അംഗീകാരത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയാൽ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.  നിലവിൽ 51 കപ്പലുകളുടെ നിർമാണം വിവിധ  ശാലകളിൽ പുരോഗമിക്കുന്നു. 40 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ഇപ്പോൾ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്യുന്നുണ്ട്. ഐഎൻഎസ് വിക്രാന്തിനു വേണ്ടി റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നടപടി പൂർത്തിയായി.  തിരുവനന്തപുരം മുട്ടത്തറയിൽ നേവിക്കു സ്വന്തമായി ഓഫിസും ഉദ്യോഗസ്ഥരുടെ താമസ സൗകര്യവും ഒരുക്കാൻ ഒന്നര വർഷം മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ച 4 ഏക്കറിൽ  നിർമാണം ഉടൻ ആരംഭിക്കും

19 warships, 1 submarine, and 32 aircraft, including P8I and MiG, participate in a massive demonstration at Shanghumugham, Thiruvananthapuram, as India celebrates Navy Day 2025.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version