സംരംഭക അവകാശത്തെപ്പറ്റി ബോധവത്കരിക്കാൻ KSUM വനിതാദിനം | Choose to Challenge |Women's Day |Channeliam
അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകളെ അവരുടെ സംരംഭക അവകാശത്തെപ്പറ്റി ബോധവത്കരിക്കുന്നതായി കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച വനിതാദിന പ്രത്യേക പ്രോഗ്രാം. അർഹതപ്പെട്ടതിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നതിനു പകരം ആവശ്യപ്പെടുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്ന് സ്റ്റാർട്ടപ് മിഷൻ സിഇഒ തപൻ രായഗുരു പറഞ്ഞു. സംരംഭകത്വത്തിന്റെ കാര്യം വരുമ്പോൾ സ്ത്രീകൾ തിരസ്കരിക്കപ്പെടുന്നതായി തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനുള്ളതെല്ലാം സ്റ്റാർട്ടപ് മിഷൻ നൽകും. വനിതാസംരംഭകർ ആകെ ചെയ്യേണ്ടത് ആവശ്യപ്പെടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു

ബൈറ്റ്’ചൂസ് ടു ചലഞ്ച്’ എന്നതാണ്  ഇത്തവണത്തെ വിനതാ ദിനത്തിലെ പ്രമേയം.  സ്റ്റാർട്ടപ്പുകൾക്കുള്ള വിവിധ സഹായ ഫണ്ടുകളെപ്പറ്റി  ടെക്നിക്കൽ ഓഫിസർ വരുൺ ജി വിശദീകരിച്ചു.

 
നടി കുക്കു പരമേശ്വരൻ, എ ഡബ്ള്യൂ ഇ ഫണ്ട്സിന്റെ സ്ഥാപക സീമ ചതുർവേദി, വീവേഴ്‌സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ്, മി മെറ്റ് മീ വെൽനസിന്റെ സിഇഒയും സ്ഥാപകയുമായ നൂതൻ മനോഹർ, തന്മാത്ര ഇന്നോവേഷൻസിന്റെ സഹസ്ഥാപക ഡോ അഞ്ജന രാംകുമാർ, മേക്കപ്പ് ആര്ടിസ്റ് രഞ്ജു രഞ്ജിമാർ, ഹൈക്കോടതി അഭിഭാഷക ശാന്തിപ്രിയ എന്നിവരും മാധ്യമപ്രവർത്തകരായ നിഷ പുരുഷോത്തമൻ, ഗീത ജയരാമൻ , നിഷ കൃഷ്ണൻ തുടങ്ങിയവരും വിവിധ സെഷനുകളിൽ വനിതാ സംരംഭകരുമായി സംസാരിച്ചു.
 

  പിച്ച് വർക്ക്ഷോപ്പിൽ ഏയ്ഞ്ചൽ ഇൻവെസ്റ്ററായ  Seshadri Nathan, IEDC വെർച്വൽ സെഷനിൽ   Dr Ramalatha Marimuthu, Prof. Rino Laly Jose, Dr. Nirmala Padmanabhan എന്നിവരും സംസാരിച്ചു

 
 
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version