പഴയ വാഹനങ്ങൾ പുറന്തള്ളാൻ ആഗ്രഹിക്കുന്നവർക്ക് റിബേറ്റ് കിട്ടുമെന്ന് കേന്ദ്രം
പഴയ കാർ ജങ്ക് ചെയ്ത് പുതിയത് വാങ്ങുമ്പോൾ 5% റിബേറ്റ് ലഭിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി
പഴയവ കൊടുത്ത് പുതിയ കാർ വാങ്ങുമ്പോൾ നിർമാതാക്കൾ 5% റിബേറ്റ് നൽകുമെന്ന് വാഗ്ദാനം
കേന്ദ്ര ബജറ്റിലെ Vehicle Scrapping Policyക്ക് പ്രചാരമേറ്റുന്നതിനാണ് തീരുമാനം
വൻ തൊഴിലവസരങ്ങൾ വാഹനമേഖലയിൽ സൃഷ്ടിക്കാൻ പോളിസിക്ക് കഴിയുമെന്ന് മന്ത്രി
ഓട്ടോമൊബൈൽ ഇൻഡസ്ട്രി ടേൺ ഓവർ 30% വർധിപ്പിക്കാൻ നയം ഗുണം ചെയ്യുമെന്ന് ഗഡ്കരി
ഓട്ടോമൊബൈൽ ഇൻഡസ്ട്രി ടേൺ ഓവർ 10 വർഷത്തിൽ 10 ലക്ഷം കോടി രൂപയാകുമെന്നും മന്ത്രി
എക്സ്പോർട്ടിംഗ് നിലവിലെ 1.45 ലക്ഷം കോടി രൂപയിൽ നിന്ന് 3 ലക്ഷം കോടി രൂപയായി ഉയരും
ഉരുക്ക്, പ്ലാസ്റ്റിക്, റബ്ബർ, അലുമിനിയം തുടങ്ങിയ സ്ക്രാപ്പ് ചെയ്ത വസ്തുക്കളുടെ ലഭ്യത കൂടും
ഓട്ടോമൊബൈൽ പാർട്സ് ഉപയോഗിക്കുന്നതിനാൽ വില 30-40% വരെ കുറയും
രാജ്യത്ത് ഓട്ടോമേറ്റഡ് ഫിറ്റ്നെസ് സെന്ററുകൾക്കായുളള പ്രവർത്തനങ്ങളും സർക്കാർ തുടങ്ങി
ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ PPP മോഡലിലായിരിക്കും നടപ്പാക്കുന്നത്
ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ വിജയിക്കാത്ത വാഹനങ്ങൾ ഓടിക്കുന്നത് ശിക്ഷാർഹമാകും
വലിയ പിഴ ഈടാക്കുമെന്നും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി