സ്റ്റാർട്ടപ്പ് പോളിസിയിൽ മാറ്റം വരുത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കർണാടക സർക്കാർ
നിലവിലുള്ള സ്റ്റാർട്ടപ്പ് നയം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
സ്റ്റാർട്ടപ്പ് നയം എങ്ങനെ പുനരവലോകനം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല
ക്വാണ്ടം കമ്പ്യൂട്ടിംഗ്- അനുബന്ധ ടെക്നോളജി ഗവേഷണത്തിന് ഗവേഷണ പാർക്ക് സ്ഥാപിക്കും
ഗവേഷണ പാർക്കിനായി കർണാടക ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചു
ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 100 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് പ്രഖ്യാപിച്ചു
സൈബർ സുരക്ഷാ നയവും ഡാറ്റാ സെന്റർ നയവും രൂപീകരിക്കുന്നതിന് നടപടി ആരംഭിക്കും
7,800 കോടി രൂപ ബംഗലുരു നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നീക്കി വെച്ചു
റോഡ്, സബർബൻ റെയിൽ, ട്രീ പാർക്ക്, ഓട്ടോമാറ്റിക് ടിക്കറ്റിംഗ് സിസ്റ്റം ഇവയ്ക്കാണ് തുക
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനായി പ്രത്യേക നയം കൊണ്ടുവന്ന സംസ്ഥാനമാണ് കർണാടക
Centre of Excellence for Data Science and AI നാസ്കോം സഹകരണത്തോടെ സ്ഥാപിച്ചിട്ടുണ്ട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗ്ലോബൽ ഡെസ്റ്റിനേഷനായി കർണാടകയെ മാറ്റുകയാണ് ലക്ഷ്യം
രാജ്യത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബുകളിലൊന്നായാണ് കർണാടകയെ കണക്കാക്കുന്നത്
Related Posts
Add A Comment