വാണിജ്യാവശ്യ SMS കൾക്കുളള പുതിയ നിയന്ത്രണം Trai ഒരാഴ്ചത്തേക്ക് മരവിപ്പിച്ചു
SMSകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത് ഓൺലൈൻ ഇടപാടുകളെ ബാധിച്ചിരുന്നു
ഓൺലൈൻ ഇടപാടുകൾക്കായുളള OTP ലഭിക്കാതെ വന്നത് ഇടപാടുകൾക്ക് തടസ്സമായി
ബാങ്കിംഗ്, കാർഡ് പേയ്‌മെന്റ്, മറ്റ് ഇടപാടുകൾ എന്നിവയെല്ലാം ഇതോടെ തടസ്സപ്പെട്ടിരുന്നു
റെയിൽവേ ടിക്കറ്റ് ബുക്കിങ്, Co-Win രജിസ്ട്രേഷൻ എന്നിവയെല്ലാം ബാധിക്കപ്പെട്ടു
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളളതാണ് പുതിയ മാനദണ്ഡങ്ങൾ
ടെലികോം കമ്പനികളുടെ ബ്ലോക്ക്ചെയിൻ രജിസ്ട്രിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം
ID യും കണ്ടന്റും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുടെ SMSകൾ തടയപ്പെട്ടു
രജിസ്ട്രേഷൻ നോക്കി സന്ദേശം കൃത്യമാണെങ്കിലാണ് ഉപഭോക്താക്കൾക്ക് അയക്കുന്നത്
വഞ്ചനാപരവും അനാവശ്യവുമായ സന്ദേശങ്ങൾ ഒഴിവാക്കുന്നതിനാണ് പുതിയ നിയന്ത്രണം