സ്പോർട്സ് വെയർ സംരംഭത്തിന്റെ വിജയകഥ, ഇട്ടീരയുടേതും|  Urge To Succeed Anywhere Made Him Successful

2004ൽ ബോക്സർ എന്ന സംരംഭം ഇട്ടീര കാവുങ്കൽ തുടങ്ങുമ്പോൾ പങ്കാളി പ്രശസ്ത ഫുട്ബോളർ I M വിജയനായിരുന്നു . തുടക്കത്തിൽ സ്പോർട്സ് വെയറും സ്പോർട്സ് ഗുഡ്സുമായിരുന്നു മുഖ്യ പ്രോഡക്ടുകൾ. 2006ൽ യൂണിഫോം സെഗ്മെന്റിലേക്ക് മാറി. ചാലക്കുടിയിലാണ് ആദ്യ ഫാക്ടറി തുടങ്ങിയത്. പിന്നീട് യുഎഇയിലും ഫാക്ടറി തുടങ്ങി. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും എക്സ്പോർട്ട് ആരംഭിച്ചതോടെ സംരംഭത്തിന്റെ സാധ്യത വിപുലമായി

പ്രധാനമായും ഹോസ്പിറ്റലുകൾ, ഹോട്ടൽ, സ്കൂൾ, ഇൻഡസ്ട്രിയൽ, സ്പോർട്സ് ഇവയിലെ യൂണിഫോമുകളിലാണ് ബോക്സർ അപ്പാരൽസ് ഫോക്കസ് ചെയ്യുന്നത്. സോക്സ്, ടീ ഷർട്ട്, ട്രൗസർ, ബ്ലേസേഴ്സ് ഇവയും നിർമിക്കുന്നു. പ്രിന്റിംഗ്, എംബ്രോയ്‍ഡറി ഇവ സ്വന്തമായി ചെയ്താണ് ബോക്സർ അപ്പാരൽസ് പ്രോഡക്ടുകൾ വിപണിയിലെത്തുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഗുണനിലവാരമുളള റോ മെറ്റീരിയലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്

സ്വന്തം മേഖല കണ്ടെത്തുന്നത് വരെ പല ബിസിനസ്സും ട്രൈ ചെയ്തിരുന്നു. പക്ഷെ എവിടേയും വിജയിക്കാനുള്ള ത്വരയാണ് ഇട്ടീരയെ ഇന്ന് സക്സസ്ഫുള്ളായ സംരംഭകനാക്കിയത്.  എന്നിരുന്നാലും അൺഹെൽത്തി കോമ്പറ്റീഷൻ ഈ ബിസിനസ് മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഇദ്ദേഹം  പറയുന്നു.

സ്കിൽഡ് വർക്കേഴ്സിന്റെ അഭാവമാണ് മറ്റൊരു പ്രധാന ചാലഞ്ചായി ഇട്ടീര കാവുങ്കൽ ചൂണ്ടിക്കാണിക്കുന്നത്. ടെക്നിക്കൽ ജോലികളിൽ പലതിലും കേരളത്തിന് പുറത്ത് നിന്നുളളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇത് പ്രൊഡക്ഷൻ കോസ്റ്റ് കൂട്ടുന്നു

വളരെ ചെറുതായി തുടങ്ങി വലിയൊരു സംരംഭകനായി മാറിയ ഇട്ടീര പറയുന്നത് സംരംഭകത്വത്തിലേക്ക് കടന്നു വരുന്നവർക്ക് സ്പോർട്സ് മേഖലയിൽ വലിയ സാധ്യത കേരളത്തിൽ ഉണ്ടെന്നാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version