സ്ത്രീകൾ  ക്രിപ്‌റ്റോകറൻസി ഫാൻ,  നിക്ഷേപം വർദ്ധിക്കുന്നുവെന്ന് സർവ്വെ | Investment Habits Of Women

സ്ത്രീകൾക്കിടയിൽ ക്രിപ്‌റ്റോകറൻസിയിൽലെ നിക്ഷേപം വർദ്ധിക്കുന്നുവെന്ന് സർവ്വെ.  പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളിൽ 6 ശതമാനം ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നതായി സർവ്വെ പറയുന്നു.  പ്രതിവർഷം 10 ലക്ഷം രൂപയിൽ താഴെ വരുമാനം നേടുന്ന സ്ത്രീകളിൽ 4 ശതമാനം മാത്രമാണ് ക്രിപ്റ്റോകറൻസികളെ ഒരു നിക്ഷേപ മാർഗമായി കണക്കാക്കുന്നത്. 18-25 വയസ്സിനിടയിലുള്ള ചെറുപ്പക്കാരായ സ്ത്രീകൾ വരുമാന പരിധി പരിഗണിക്കാതെ മ്യൂച്വൽ ഫണ്ടുകളാണ് ഇഷ്ടപ്പെടുന്നതെന്ന് സർവ്വെ കണ്ടെത്തി.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം Groww നടത്തിയ സർവേയാണ് സ്ത്രീകളുടെ നിക്ഷേപ ശീലങ്ങളെപ്പറ്റി പറയുന്നത്

26 ശതമാനം സ്ത്രീകൾ പ്രതിവർഷം 5 -10 ലക്ഷം രൂപ സമ്പാദിക്കുന്നു. ഫിക്സഡ് ഡെപ്പോസിറ്റ്  പോലുള്ള പരമ്പരാഗത ഓപ്ഷനുകളേക്കാൾ സ്റ്റോക്കുകൾ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരമുള്ളതാണെന്നും പഠനം കണ്ടെത്തി.  25% സ്ത്രീകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നു അതായത് 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന 40 ശതമാനം സ്ത്രീകളാണ് സ്വർണത്തിൽ നിക്ഷേപം നടത്തിയതെന്നും സർവ്വെ.  പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുളള സ്ത്രീകൾ നിക്ഷേപം നടത്തിയ മറ്റൊരു മേഖലയാണ് റിയൽ എസ്റ്റേറ്റ്.  റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിക്ഷേപത്തിന്റെ സ്വഭാവം എന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

35 വയസ്സിനു മുകളിലുള്ള 64 ശതമാനം സ്ത്രീകളും കുട്ടികളുടെ വിവാഹത്തെയും പഠനത്തെയുമാണ് ഇൻവെസ്റ്റ്മെന്റിന് കാരണമാക്കുന്നത്.  30 ലക്ഷത്തിലധികം പ്രതിവർഷം നേടുന്ന 70 ശതമാനം സ്ത്രീകൾ early retirement ആണ് ഇൻവെസ്റ്റ്മെന്റിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഒരു തരത്തിലുളള നിക്ഷേപവും നടത്താത്ത 49 ശതമാനം സ്ത്രീകളുമുണ്ട്. ഇൻവെസ്റ്റ്മെന്റ് മാർഗങ്ങളെ കുറിച്ചുളള അഞ്ജതയാണ് ഇതിന് കാരണമായി  പറയുന്നത് . രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 2.5 ലക്ഷത്തിലധികം സ്ത്രീകളിലാണ് Groww സർവ്വെ നടത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version