ഇ-കൊമേഴ്‌സിലെ FDI: ബിസിനസ് സമൂഹവുമായി ചർച്ചക്കൊരുങ്ങി DPIIT
വ്യവസായ,വ്യാപാര അസോസിയേഷനുകളുമായി FDI വിഷയം ചർച്ച ചെയ്യുമെന്ന് DPIIT
നിലവിൽ 100% FDI ഇ-കൊമേഴ്സ് വിപണി പ്രവർത്തനങ്ങളിൽ അനുവദനീയമാണ്
ചരക്കുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഇത് നിരോധിച്ചിട്ടുമുണ്ട്
CAIT ഉൾപ്പെടെയുളള വിവിധ സംഘടനകളുമായി മാർച്ച് 17,19 തീയതികളിൽ ചർച്ച നടത്തും
ഇ-കൊമേഴ്‌സ് കമ്പനികളുടെ ചില നടപടികളെക്കുറിച്ച് സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു
ഉപഭോക്താക്കളുടെയും ചെറുകിട വ്യാപാരികളുടെയും പരാതി മന്ത്രാലയത്തിന് ലഭിച്ചു
FEMA,FDI ഇവ വൻകിട കമ്പനികൾ ലംഘിച്ചുവെന്ന് CAIT ആരോപണം ഉയർത്തിയിരുന്നു
നിയമ ലംഘനത്തിൽ നടപടിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും RBIക്കും കേന്ദ്രം നിർദ്ദേശം നൽകി
ഇ-കൊമേഴ്‌സ് മാനദണ്ഡം കടുപ്പിച്ചു കൊണ്ടുളള കരട് നയം കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു