Wipro ഓസ്‌ട്രേലിയൻ കമ്പനിയെ 117 മില്യൺ ഡോളറിന് ഏറ്റെടുക്കും

ഓസ്‌ട്രേലിയൻ കമ്പനി Ampion ഏറ്റെടുക്കാനൊരുങ്ങി Wipro
Cyber സുരക്ഷ, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ക്വാളിറ്റി എഞ്ചിനീയറിംഗിലാണ് Ampion സർവ്വീസ്
117 മില്യൺ ഡോളറിനാണ് ഏറ്റെടുക്കൽ
നടപ്പ് ക്വാർട്ടറിൽ തന്നെ ഇടപാട് പൂർത്തിയായേക്കും
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും വിപ്രോയുടെ സാന്നിധ്യം  ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം
അടുത്തിടെ ബ്രിട്ടീഷ് കൺസൾട്ടിംഗ് സ്ഥാപനമായ ക്യാപ്കോയെ 1.45 ബില്യൺ ഡോളറിന് വിപ്രോ ഏറ്റെടുത്തിരുന്നു
മെൽബൺ ആസ്ഥാനമായ ആമ്പിയന് സിഡ്‌നി, കാൻ‌ബെറ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്
അഞ്ഞൂറിലധികം കൺസൾട്ടിംഗ്, ടെക്‌നോളജി സ്‌പെഷ്യലിസ്റ്റുകളും കമ്പനിക്കുണ്ട്
2020 ജൂൺ 30 ലെ കണക്കനുസരിച്ച് കമ്പനിയുടെ വരുമാനം 85.5 മില്യൺ ഡോളറാണ്
ഇതിൽ 12% ഉൽപ്പന്ന വിൽപ്പനയിൽ നിന്നുമാണ്

Share.

Comments are closed.

Exit mobile version