കോവിഡ് -19 നെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ച രംഗമാണ് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭക മേഖല അഥവാ MSME സെക്ടർ. കുറഞ്ഞ പണലഭ്യത, പേയ്മെന്റിലെ കാലതാമസം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, തൊഴിലാളികളുടെ കുറവ് എന്നിവയൊക്കെ ഇവർ നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. കഴിഞ്ഞ വർഷം സർക്കാർ ഈ മേഖലയുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പല വിഭാഗങ്ങൾക്കും, പ്രത്യേകിച്ചും സേവന മേഖലയ്ക്ക്, ഇനിയും മുന്നോട്ട് പോയേ പറ്റൂ. ബ്യൂട്ടി, യാത്ര, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ രംഗത്തെ വ്യവസായങ്ങൾ ഇപ്പോഴും വെല്ലുവിളി നേരിടുന്നുണ്ട്. പലരും സംരംഭങ്ങൾ അടച്ചുപൂട്ടി.
മേഖലയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ MSME കൾക്ക് സാമ്പത്തിക സഹായത്തേക്കാളുപരി ധാർമ്മിക പിന്തുണയാണ് നൽകിയത് എന്ന് പറയേണ്ടി വരുമെന്ന് SME ചേംബർ ഓഫ് ഇന്ത്യ സ്ഥാപകനും പ്രസിഡന്റുമായ ചന്ദ്രകാന്ത് സലുങ്കെ അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ MSME സെക്രട്ടറി ജനറൽ അനിൽ ഭരദ്വാജിന്റെ അഭിപ്രായത്തിൽ Insolvency resolution ഫ്രെയിംവർക്കിന് ആവശ്യമായ നിയമനിർമ്മാണവും വിജ്ഞാപനവുമായിരിക്കും MSME മേഖലയിലെ ഗെയിംചേഞ്ചർ ആകുക.
നിലവിലെ Insolvency and Bankruptcy Code കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണ്. MSME മേഖലയുടെ 97 ശതമാനവും ഈ നിയമത്തിന്റെ പരിധിക്ക് പുറത്താണ്. അതിനാൽ, ഏതെങ്കിലും കാരണത്താൽ തിരിച്ചടവ് നിലച്ചാൽ, പാപ്പർ സ്യുട്ട് ഫയൽ ചെയ്യാനോ വായ്പകൾ പുനക്രമീകരിക്കാനോ അവർക്ക് യാതൊരു സംവിധാനവുമില്ല.
ജിഎസ്ടി ലളിതമാക്കുകയും നികുതി നിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നത് ഈ മേഖലയുടെ ദീർഘകാല ആവശ്യങ്ങളിലൊന്നാണ്. പുനരുജ്ജീവനത്തിന്റെ പാതയിലുള്ള MSME രംഗം പുതിയ സാഹചര്യത്തിൽ വികസിച്ചു വരാൻ ഇത് വളരെ ആവശ്യമാണ്.
100 തൊഴിലാളികൾ വരെ ജോലിചെയ്യുന്ന SME കൾക്ക് ഒരു വർഷം വരെ തൊഴിൽ നിയമങ്ങളിൽ ഇളവനുവദിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
100 തൊഴിലാളികൾ വരെ ജോലിചെയ്യുന്ന SME കൾക്ക് ഒരു വർഷം വരെ തൊഴിൽ നിയമങ്ങളിൽ ഇളവനുവദിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഉരുക്ക്, ഇരുമ്പ്, ചെമ്പ്, മറ്റ് ലോഹങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന വില നിയന്ത്രിക്കേണ്ടതുണ്ട്. ഇവയുടെ വിലവർദ്ധനവ് ഈ മേഖലയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. “ഇൻപുട്ട് ചെലവ് വർദ്ധിച്ചു. ഇത് നിരവധി ചെറുകിട സംരംഭകരെ വിപണിയിൽ നിന്ന് പുറത്താക്കി, ” ഗ്ലാസ് ബോട്ടിൽ നിർമാതാക്കളായ എജിഐ ഗ്ലാസ്സ്പാക്കിന്റെ പ്രസിഡന്റും സിഇഒയുമായ രാജേഷ് ഖോസ്ല പറയുന്നു.
തീരുവ, താരിഫ് നിരക്കുകൾ എന്നിവ കുറച്ച് കയറ്റുമതിയിൽ MSME കളുടെ സംഭാവന വർദ്ധിപ്പിക്കാം. സാങ്കേതിക നവീകരണ പദ്ധതികളിലൂടെ ചെറുകിട വ്യവസായങ്ങളെ സഹായിക്കാം. ഇങ്ങനെ സാധ്യതകളുണ്ട്. അവ നടപ്പാക്കാൻ സർക്കാരിന് കഴിയണം. നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, MSME കളുടെ ആശങ്കകൾ സമഗ്രമായി അഡ്രസ് ചെയ്യുന്ന കർമ്മപദ്ധതികൾ ഇനിയും വരേണ്ടതുണ്ടെന്നാണ് നിരീക്ഷകരും സംരംഭകരും ഒരുപോലെ പറയുന്നത്.