ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പ്ലാറ്റ്ഫോം Cred രാജ്യത്തെ പുതിയ യൂണികോണായി
സീരീസ് D ഫണ്ടിംഗ് റൗണ്ടിൽ 215 മില്യൺ ഡോളർ Cred സമാഹരിച്ചു
ഫിൻടെക് സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 2.2 ബില്യൺ ഡോളറായി
Falcon Edge, Coatue Management LLP എന്നിവ ഫണ്ടിംഗ് റൗണ്ട് നയിച്ചു
നിലവിലെ നിക്ഷേപകരായ DST Global, RTP Global, Tiger Global ഇവയും പങ്കെടുത്തു
Greenoaks Capital, Dragoneer Investment Group, Sofina എന്നിവ മറ്റു നിക്ഷേപകർ
ജീവനക്കാർക്ക് 5 മില്യൺ ഡോളർ മൂല്യമുള്ള ESOP buyback കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
പ്രീമിയം ക്രെഡിറ്റ് കാർഡ് യൂസർമാരെ ലക്ഷ്യമിടുന്ന പ്ലാറ്റ്ഫോമാണ് Cred
5.9 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ ചേർത്തതായി Cred
CRED സ്റ്റോറിലൂടെ ഇ-കൊമേഴ്സിലേക്കും കടന്ന കമ്പനി CRED Pay അവതരിപ്പിച്ചിരുന്നു