ഇഡ്ഢലി  അമ്മയ്ക്ക് ഇനി സ്വന്തം വീടും കടയും | Industrialist Anand Mahindra Has Made Idli Amma Viral

ആശകളും ആശയങ്ങളും വേദനകളും പങ്കിടാൻ ആകർഷണീയമായ ഒരു പ്ലാറ്റ്ഫോമായി പലരും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. ഒരു നിമിഷം കൊണ്ട് വൈറലാകുന്നവർ, ജീവിതം മാറി മറിയുന്നവർ. അത്തരമൊരു വൈറൽ കഥയാണ് തമിഴ്നാട്ടിലെ ഇഡ്ലി അമ്മ കമലതാലിന്റേത് . വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റ്, ഇഡ്ലി അമ്മയെ ഇന്ത്യയെങ്ങും വൈറലാക്കി. ഒടുവിൽ തമിഴ്നാട്ടിലെ ഇഡ്‌ലി അമ്മയ്ക്ക് കൊടുത്ത വാഗ്ദാനവും ആനന്ദ് മഹീന്ദ്ര നിറവേറ്റി. സ്വന്തമായി ഒരു കടയും വീടുമെന്ന സ്വപ്നം.

വെറും 1 രൂപയ്ക്ക് ഇഡ്ലി വിറ്റാണ് കോയമ്പത്തൂരിലെ കമലതാൽ വൈറലാകുന്നത്.  ലാഭമുണ്ടാക്കുന്നതിൽ ഒരിക്കലും കമലതാൽ ശ്രദ്ധിച്ചിരുന്നില്ല, കൂലിപ്പണി ചെയ്യുന്നവർ പട്ടിണി ആകരുതെന്ന ചിന്തയാണ് ഒരു രൂപയ്ക്ക് ഇഡ്ലിയും ചട്നിയും സാമ്പാറും നൽകുന്ന മഹത്തായ ജീവകാര്യുണ്യ പ്രവർത്തനത്തിന് പ്രേരിപ്പിച്ചത്. 2019 സെപ്റ്റംബറിൽ ഇഡ്ഡലി അമ്മയുടെ  വാർത്ത ശ്രദ്ധയിൽപെട്ട ആനന്ദ് മഹീന്ദ്ര അവരെ കുറിച്ച് ട്വീറ്റ് ചെയ്തു. ആ ട്വീറ്റ് കമലതാലിന് നൽകിയത് അതുവരെ ലഭിക്കാത്ത പ്രശസ്തിയായിരുന്നു.

 വിറകടുപ്പിൽ ഇഡ്ലി ഉണ്ടാക്കി വിൽക്കുന്ന കമലതാലിന്റെ ബിസിനസിൽ താൻ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതായും ഒരു എൽപിജി സ്റ്റൗ വാങ്ങിക്കൊടുക്കുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

മഹീന്ദ്ര  ട്വിറ്ററിൽ പങ്കിട്ട വാർത്ത മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ്സ് നടത്തിയപ്പോൾ കിട്ടാത്തത്ര ആയിരക്കണക്കിന് ആരാധകരെയാണ് ഇഡ്ലി അമ്മക്ക് നൽകിയത്. വൈറൽ ട്വീറ്റിനെ തുടർന്ന് കോയമ്പത്തൂരിലെ ഭാരത് ഗ്യാസ് പുതിയ എൽപിജി കണക്ഷനും കമലതാലിന് നൽകി. ഒരു പുതിയ ഹോം കം വർക്ക്‌സ്‌പെയ്‌സാണ് കമലതാലിന് വേണ്ടതെന്ന് പിന്നീട് അറിഞ്ഞ ആനന്ദ് മഹീന്ദ്ര അത് സാധ്യമാക്കുമെന്ന് വാഗ്ദാനവും നൽകി. ഇപ്പോൾ ആ വാക്കും പാലിക്കപ്പെട്ടു. സ്ഥലം വേഗത്തിൽ രജിസ്റ്റർ ചെയ്യാൻ സഹായിച്ച തോണ്ടമുത്തൂരിലെ രജിസ്ട്രേഷൻ ഓഫീസിനും ആനന്ദ് മഹീന്ദ്ര നന്ദി അറിയിച്ചിട്ടുണ്ട്.

മഹീന്ദ്ര ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ വിംഗ് ആയിരിക്കും വീടും കടയുമെല്ലാം നിർമിച്ചു നൽകുക. 80ലേറെ പ്രായമുളള സംരംഭകയുടെ സ്വപ്നങ്ങൾക്ക് മാത്രമല്ല അവരുടെ പ്രചോദനാത്മകമായ ജീവിതത്തിന് കൂടിയുളള പിന്തുണയാണ് ആനന്ദ് മഹീന്ദ്ര നൽകിയത്. വീടും ഗ്യാസ് സ്റ്റൗവുമെല്ലാം ലഭിച്ചാലും ഇഡ്ലിക്ക് വില കൂട്ടി വിൽക്കില്ലെന്ന് കമലതാൽ വ്യക്തമാക്കി കഴിഞ്ഞു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇതുപോലെയുളളവർ വരുംതലമുറക്ക് കൂടി മാതൃകകളാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version