സ്കേർട്ടും ടോപ്പും ബ്രാൻഡാക്കിയ ദീപയുടെ Svatanya | Aims To Empower Underprivileged Women

വുമൺ എംപവർമെന്റ്, അപ്സ്കില്ലിംഗ് ഇവയ്ക്ക് ഉത്തമ ഉദാഹരണമാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Svatanya. Svatanya ഒരു ഹാൻഡ്ക്രാഫ്റ്റ് ഡിസൈൻ സൊല്യൂഷൻസ് എന്റർപ്രൈസ് ആണ്. നിരാലംബരായ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് Svatanya കൊണ്ടു ലക്ഷ്യമാക്കുന്നതെന്ന് ഫൗണ്ടർ Deepa Pant ചാനൽ അയാം ഡോട്ട് കോമിനോട് വ്യക്തമാക്കുന്നു.

ബൈറ്റ്

ഒരു  NIFT പൂർവ്വവിദ്യാർത്ഥി ആയ Deepa ഫാഷൻ ഇൻഡസ്ട്രിയിൽ തഴച്ചു വളരേണ്ട തന്റെ കരിയറിനെ Svatanya യിലൂടെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു. Underprivileged ആയ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ച് അന്തസോടെ ജീവിക്കാൻ അവരെ പരിശീലിപ്പിക്കുകയും സഹായിക്കുകയുമാണ് Svatanya. അപ്പാരൽ ഇൻഡസ്ട്രിയിൽ‌ 13 വർഷത്തെ കോർപ്പറേറ്റ് ജീവിതത്തിന് ശേഷമാണ് ദീപാ പന്തിന് പുനർവിചിന്തനമുണ്ടാകുന്നത്. ആ ഉൾവിളി 2013 ൽ Svatanya ക്കു തുടക്കമിട്ടു. സ്വതന്ത്രമായി ജീവിക്കാൻ സാമ്പത്തിക പിന്തുണ ആവശ്യമുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് Svatanya സഹായിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അവരെ വളർത്താനും Svatanya പിൻബലം നൽകുന്നു.

ബൈറ്റ്

സ്ത്രീകൾക്കായി Amaryn ശിശുക്കൾക്കും കുട്ടികൾക്കുമായി My Munchkin എന്നീ രണ്ടു ഫാഷൻ ലേബലുകളാണ് Svatanya നൽകുന്നത്. ടോപ്, സ്കർട്ട് ഇവയടക്കമുളള വസ്ത്രങ്ങളാണ് Amaryn.  ചെറിയ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ബാഗുകൾ, സോഫ്റ്റ് ടോയ്സ്, മറ്റ് ആക്സസറികൾ എന്നിവ My Munchkin ബ്രാൻ‌ഡിലെത്തുന്നു. കസ്റ്റമറിന്റെ ആവശ്യാനുസരണമുളള വസ്ത്രങ്ങളും Svatanya ഡിസൈൻ ചെയ്തു നൽകുന്നു.

ബൈറ്റ്

worldcommunity.comstylemylo.commybabycart.com. പോലുളള ഓൺലൈൻ സൈറ്റുകളിലൂടെ മാത്രമാണ് Svatanya വസ്ത്രങ്ങൾ വിൽക്കുന്നത്. പ്രോഡക്ട് ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ലെന്ന് ദീപ പന്ത് വ്യക്തമാക്കുന്നു. മേക്ക് ഇൻ ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ പോലുളള ഉദ്യമങ്ങൾ വളരെ ഗുണം ചെയ്തു. അന്താരാഷ്ട്ര ബ്രാൻഡുകളുമായുളള മത്സരത്തെക്കുറിച്ച് ദീപയ്ക്ക് ആശങ്കയില്ല. സെൽഫ് സസ്റ്റയിനബിളും പരിസ്ഥിതി ബോധമുള്ളതും സാമൂഹിക സ്വാധീനം ചെലുത്തുന്നതുമായ ഒരു നൂതന ബിസിനസ്സ് മാതൃകയാണ് Svatanya ബ്രാൻഡ് ചെയ്യുന്നതെന്ന് ദീപ വിശ്വസിക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version