മുതിർ എഡിറ്റർ Alessandra Galloni റോയിട്ടേഴ്സ് ന്യൂസിന്റെ അടുത്ത എഡിറ്റർ ഇൻ ചീഫ്
വാർത്താ ഏജൻസിയുടെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത ഈ സ്ഥാനത്ത് എത്തുന്നത്
റോം സ്വദേശിനിയാണ് ഗാലോണി
ഈ മാസം വിരമിക്കുന്ന സ്റ്റീഫൻ ജെ. അഡ്‌ലറിന് പകരമാണ് നിയമനം
അഡ്‌ലറുടെ നേതൃത്വത്തിൽ 7 പുലിറ്റ്‌സർ സമ്മാനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ജേർണലിസം അവാർഡുകൾ റോയിട്ടേഴ്‌സിന് ലഭിച്ചിരുന്നു
നാലു ഭാഷകളിൽ പ്രാവീണ്യമുള്ള ഗാലോണി മുൻ വാൾസ്ട്രീറ്റ് ജേണൽ ജീവനക്കാരിയാണ്
റോയിട്ടേഴ്സ് ഡിജിറ്റൽ, ഇവന്റ് ബിസിനസുകൾ ശക്തിപ്പെടുത്താനാണ് ഗാലോണിയുടെ മുൻഗണന
റോയിട്ടേഴ്‌സിന്റെ ഗ്ലോബൽ മാനേജിംഗ് എഡിറ്ററായിരുന്നു ഇവർ
ലോകമെമ്പാടുമുള്ള 200 കേന്ദ്രങ്ങളിലെ മാധ്യമപ്രവർത്തകരുടെ മേൽനോട്ടമായിരുന്നു ചുമതല
വാഷിംഗ്ടൺ പോസ്റ്റും ലോസ് ഏഞ്ചൽസ് ടൈംസും നിലവിൽ പുതിയ എക്സിക്യൂട്ടീവ് എഡിറ്റർമാരെ കണ്ടെത്തുന്ന തിരക്കിലാണ്