2024ഓടെ മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാൻ നാസയെ സഹായിക്കുമെന്ന് ഇലോൺ മസ്‌ക്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സ് ക്രൂ -2 ദൗത്യം മസ്ക് ലോഞ്ച് ചെയ്തു
2024 ന് മുൻപുതന്നെ ലക്‌ഷ്യം നേടാനാകുമെന്നും മസ്ക് പ്രത്യാശിച്ചു
നാസയുടെ ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റംസ് പ്രോഗ്രാമിന് കീഴിൽ സ്പേസ് എക്സ് കരാർ നേടിയിരുന്നു
കരാർ പ്രകാരം സ്പേസ് എക്‌സ്, സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒരു വകഭേദം നിർമ്മിക്കും
ടെക്‌സസിലെ ബോക ചിക്കയിൽ റോക്കറ്റ് പ്രോട്ടോടൈപ്പുകൾ പരീക്ഷണഘട്ടത്തിലാണ്
സ്റ്റാർഷിപ്പ് ഇതിനോടകം വിജയകരമായ ഒന്നിലധികം പരീക്ഷണ പറക്കലുകൾ നടത്തി
എന്നാൽ അവസാന നാല് ഹൈ-അൾട്ടിട്യൂഡ് ലാൻഡിംഗ് ശ്രമങ്ങളും പൊട്ടിത്തെറികളിലാണ് കലാശിച്ചത്
നിരവധി ചാന്ദ്രദൗത്യങ്ങൾ ഉൾക്കൊള്ളുന്നതാണ് നാസയുടെ ആർടെമിസ് പ്രോഗ്രാം
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പദ്ധതി പ്രസിഡന്റ് ജോ ബൈഡന് കീഴിലും തുടരുമെന്ന് കരുതപ്പെടുന്നു
ആളുകളെ ചന്ദ്രനിൽ എത്തിക്കാൻ NASA സ്പേസ് എക്സിനെ തെരഞ്ഞെടുത്തത് അംഗീകാരമെന്ന് മസ്ക്