സംരംഭകർ അറിയണം Emotional Intelligence, സുന്ദർ പിച്ചൈ അത് ഭംഗിയായി പറഞ്ഞു തരും
ലീഡർ‌ഷിപ്പിൽ‌ ഹാർഡ് വർക്ക്, എബിലിറ്റി ഇവ പോലെ തന്നെ പ്രാധാന്യമുളള ഒന്നാണ് ഇമോഷണൽ ഇന്റലിജൻസ്. ഗ്ലോബൽ ലീഡേഴ്സ് എന്ന് പേരെടുത്ത പ്രമുഖരെല്ലാം ഇമോഷണൽ ഇന്റലിജൻസുളളവരായിരുന്നു. Google, Alphabet എന്നീ ഗ്ലോബൽ കമ്പനികളുടെ  CEO ആയ Sundar Pichai ഇതിനൊരു ഉദാഹരമാണ്.  ലീഡർഷിപ്പിനെ കുറിച്ചുളള പിച്ചൈയുടെ കാഴ്ചപ്പാടുകൾ ആ ഇമോഷണൽ ഇന്റലിജൻസിന് കൂടി തെളിവാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കാൻ ആദ്യം ആവശ്യപ്പെട്ടപ്പോൾ താൻ അൽപ്പം ആശ്ചര്യപ്പെട്ടുവെന്ന് പിച്ചൈ പല അഭിമുഖങ്ങളിലും പറയാറുണ്ട്. ഒരു ലീഡർ, മികച്ച ശ്രോതാവ് കൂടിയാകണമെന്ന് പിച്ചൈ പറയുന്നു.
 ഒരു ടെക് സ്ഥാപനത്തിന്റെ സ്റ്റീരിയോടൈപ്പ് പവർഫുൾ സിഇഒ എന്നതിലുപരി ജിജ്ഞാസയും എളിമയും  സഹാനുഭൂതിയും നിസംഗതയും ക്ഷമയും ഉണ്ടാകണമെന്നും ഗൂഗിൾ സിഇഒ കൂട്ടിച്ചേർക്കുന്നു. നിർണായക തൊഴിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരവും ഉൽ‌പാദനപരവുമായ ജോലിസ്ഥലവും സംഘടനാ സംസ്കാരവും സൃഷ്ടിക്കുന്നതിനും നിർണായകമായ ഒരു ശക്തമായ ഉപകരണമാണ് വൈകാരിക ബുദ്ധി അഥവാ ഇമോഷണൽ ഇന്റലിജൻസ്.

അവസരത്തിനൊത്ത് തീരുമാനം എടുക്കുക എന്നതാണ് നേതൃത്വം എന്നതിന് അർത്ഥമായി കൽപിക്കുന്നത്. ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റിൽ നിലവിൽ 130,000 ജീവനക്കാരുണ്ട്. ഇത്രയും ജീവനക്കാരുളള സ്ഥാപനത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ നിമിഷനേരം മതി. അത്തരം പ്രശ്നങ്ങൾ സങ്കീർണ്ണമാണെങ്കിൽ അവയിൽ കുടുങ്ങി പോകാനുളള സാധ്യത ഏറെയാണ്.

 പിച്ചൈയുടെ അഭിപ്രായത്തിൽ ചർച്ച, വീണ്ടും ചർച്ച അങ്ങനെ പ്രത്യേക തീരുമാനങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നത് ഒരു കമ്പനിയെ അതിന്റെ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നതിൽ നിന്ന് തടയുന്നു.
സമയബന്ധിതമായി എടുക്കുന്ന തീരുമാനങ്ങളാണ് കമ്പനിയെ മുന്നോട്ട് നയിക്കുകയെന്ന് സുന്ദർ പിച്ചൈ. തീരുമാനങ്ങളിലെ പിഴവുകൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനിട വരുത്താതിരിക്കുക എന്നതാണ് സിഇഒ എന്ന നിലയിൽ പിച്ചൈയുടെ ജോലി. അത് എങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പഠിച്ചത് തന്റെ മെന്ററും മുൻ കൊളംബിയ യൂണിവേഴ്സിറ്റി ഫുട്ബോൾ പരിശീലകനും  ബിസിനസ് എക്സിക്യൂട്ടീവുമായ Bill Campbell ൽ നിന്നാണ്.  Campbell പഠിപ്പിച്ചത് ഒരു ലീഡറിന്റെ പ്രാഥമിക ഉത്തരവാദിത്തം ബന്ധങ്ങളിൽ കുടുങ്ങി പോകാതിരിക്കുക എന്നതാണെന്നാണ്. സഹ എക്സിക്യൂട്ടീവുകളോ സഹപ്രവർത്തകരോ ഒരു പ്രതിസന്ധിയിലായിരിക്കുമ്പോൾ ഉചിത തീരുമാനമെടുക്കുക.

ഒപ്പമുളളവരെ വിശ്വാസത്തിലെടുക്കാനും അവരെ പ്രചോദിപ്പിക്കാനും ഒരു ലീഡറിന് കഴിയണം. സുരക്ഷിതത്വം അനുഭവപ്പെടുമ്പോൾ ആളുകൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകും. സുരക്ഷിതമായ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച സന്ദർഭങ്ങളിലൊന്നായി സുന്ദർ പിച്ചൈ കാണുന്നത് ടീം മീറ്റിംഗുകളാണ്. വെർച്വൽ മീറ്റിംഗുകൾ കൂടുതൽ ബുദ്ധിമുട്ടാണെന്ന അഭിപ്രായമാണ് പിച്ചൈക്കുളളത്.

 ജീവനക്കാരെ വ്യക്തിപരമായി അഡ്രസ്സ് ചെയ്യാറുണ്ടെന്ന് പിച്ചൈ പറയുന്നു. അവരുടെ കുടുംബ സ്ഥിതി അറിയുക. കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് പിച്ചൈയുടെ പോളിസി. ഒരു മാനേജരല്ല ഒരു കോച്ചായി വേണം ഒരു സിഇഒ പ്രവർത്തിക്കേണ്ടതെന്നും സുന്ദർ പിച്ചൈ പറയുന്നു. ജോലി ചെയ്യുന്ന വ്യക്തിയുടെ ‌റോൾ മാത്രമല്ല അവരെ മനസിലാക്കണം. ആഴത്തിലുളള അറിവ് വിജയിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുമ്പോൾ അവരിൽ നിന്ന് മികച്ചത് നേടാൻ പ്രാപ്തമാക്കുന്നു.
യുഎസ് കോൺഗ്രസിന് മുന്നിൽ ഗൂഗിളിനെതിരായ ആരോപണങ്ങളിൽ മൂന്നരമണിക്കൂർ വിശദീകരിക്കാൻ പിച്ചൈയ്ക്ക് കഴിഞ്ഞതും അദ്ദേഹത്തിന്റെ നേതൃത്വപരമായ ശൈലിക്കും ഇമോഷണൽ ഇന്റലിജൻസിനുമുളള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലപ്രദമായ ആശയവിനിമയത്തിനും റിലേഷൻ ഷിപ്പ് മാനേജ്മെന്റിനും ഉദാഹരണമായാണ് അത് വിലയിരുത്തപ്പെട്ടത്.
പ്രകോപനപരമായ ചോദ്യങ്ങളെ സമർത്ഥമായി ക്ഷമയോടെ നേരിട്ട് തന്റെ പദവിക്ക് പൂർണത നൽകാൻ പിച്ചൈക്ക് കഴിഞ്ഞു. ഫലപ്രദമായ ആശയവിനിമയം എന്നത് 7%  പറയുന്ന വാക്കുകളും 93% സ്വരവും ശരീരഭാഷയുമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഫലപ്രദമായ ആശയവിനിമയത്തിന് തടസ്സങ്ങൾ ഇല്ലാതാക്കാനും ജോലിസ്ഥലത്തെ ശക്തമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയും. ഒരു കൂട്ടം ആളുകളെ നിങ്ങൾക്ക് ആവശ്യമുള്ള ദിശയിലേക്ക് നീക്കുന്നതിന് ഫലപ്രദമായി ആശയവിനിമയം നടത്താനും ബന്ധങ്ങൾ ശരിയായി കൈകാര്യം ചെയ്യാനുമുള്ള കഴിവ് നിങ്ങൾക്ക് ഉണ്ടായിരിക്കണം.
തീർച്ചയായും ഒരു ടിപ്പിക്കൽ സിഇഒ എന്നതിലുപരി കൊടുങ്കാറ്റിനിടയിൽ പോലും പിച്ചൈയെ ശാന്തനാക്കി നിർത്തുന്ന ഇത്തരം ആശയങ്ങൾക്ക് ഉടമയാകണമെങ്കിൽ അതിന് ഇമോഷണൽ ഇന്റലിജൻസ് ഉണ്ടാകണം. ഗൂഗിൾ സിഇഒ ഇമോഷണലി ഇന്റലിജന്റ് ആണെന്നതിന് ഇതിൽ പരം തെളിവ് വേണ്ടല്ലോ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version