ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ ഇൻഷുറൻസ് ബ്രാൻഡായി LIC
ലോകത്തിലെ ഏറ്റവും മൂല്യമുളള ഇൻഷുറൻസ് ബ്രാൻഡിൽ LIC പത്താമതെത്തി
Life Insurance Corporation ബ്രാൻഡ് മൂല്യം 8.6 ബില്യൺ ഡോളറാണ്
6.8 ശതമാനമാണ് LIC യുടെ ബ്രാൻഡ് വാല്യു ഉയർന്നത്
PingAn Insurance of China 44 ബില്യൺ ഡോളറുമായി ബ്രാൻഡ് മൂല്യത്തിൽ ഒന്നാമതെത്തി
ചൈനീസ് ഇൻഷുറൻസ് കമ്പനികൾ ടോപ്പ് ടെൻ പട്ടികയിൽ 5 സ്ഥാനങ്ങളിലെത്തി
യുഎസിൽ നിന്ന് രണ്ടും ഫ്രാൻസ്, ജർമനി, ഇന്ത്യ എന്നിവയുടെ ഓരോ കമ്പനിയും പട്ടികയിലുണ്ട്
ലോകത്തിലെ ഏറ്റവും മികച്ച100 ഇൻഷുറൻസ് ബ്രാൻഡുകളുടെ മൊത്തം മൂല്യം 6% കുറഞ്ഞു
2020ലെ 462.4 ബില്യൺ ഡോളറിൽ നിന്ന് 2021 ൽ 433.0 ബില്യൺ ഡോളറായി കുറഞ്ഞു
കരുത്തുറ്റ ബ്രാൻഡിൽ ഇറ്റലിയുടെ Poste Italiane ഒന്നാമതും സ്പെയിന്റെ Mapfre രണ്ടാമതും
ലണ്ടൻ ആസ്ഥാനമായ കൺസൾട്ടൻസി കമ്പനി Brand Finance ആണ് പട്ടിക തയ്യാറാക്കിയത്