വാട്ട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്ക് എന്ത് സംഭവിക്കും എന്നതിൽ വ്യക്തതയായി. നീണ്ട തർക്കങ്ങൾക്കിടെയാണ് മെസഞ്ചർ ആപ്ലിക്കേഷൻ ഒരു തീരുമാനമെടുക്കുന്നത്. പുതിയ സ്വകാര്യതാനയം അനുസരിച്ച് മാതൃകമ്പനിയായ ഫേസ്ബുക്കുമായി വാട്ട്സാപ്പിന് യൂസർ ഡാറ്റ പങ്കിടാം. ബിസിനെസ്സ് അക്കൗണ്ടുകൾക്കാണ് നയം ബാധകം, സാധാരണ അക്കൗണ്ടുകൾക്കല്ല എന്ന് വാട്ട്സ്ആപ്പ് പറയുന്നുണ്ട്.
നേരത്തെ പറഞ്ഞതുപോലെ, നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നീക്കം ചെയ്യില്ല. പക്ഷേ നിരന്തരം റിമൈന്ഡറുകൾക്ക് നൽകും. പിന്നീട പതിയെ പതിയെ ആപ്പ് ഉപയോഗശൂന്യമാക്കും. മെയ് 15 ന് ശേഷം ഇത്തരത്തിലുള്ള റിമൈന്‍ഡറുകൾ നൽകിത്തുടങ്ങും.
സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കിൽ എന്തുസംഭവിക്കുമെന്നത് വാട്ട്സ്ആപ്പിന്റെ FAQ പേജിൽ വിശദീകരിച്ചിട്ടുണ്ട്. ട്വിസ്റ്റ് ഇതാണ്: നയം അംഗീകരിക്കാത്ത അക്കൗണ്ടുകളുടെ സെറ്റിംഗ്സ് വാട്ട്സ്ആപ്പ് മാറ്റും. അത്തരത്തിലുള്ള ഒരു ആപ്പ് ഉപയോക്താവിന് ബാധ്യത മാത്രമാകും. പിന്നീടെന്തു സംഭവിക്കും എന്നത് ഊഹിക്കാമല്ലോ
തുടക്കത്തിൽ റിമൈന്‍ഡറുകൾ വല്ലപ്പോഴുമേ ഉണ്ടാകുള്ളൂ. എന്നാൽ പിന്നീട് റിമൈന്ഡറുകളുടെ ബഹളമായിരിക്കും. അത്തരം അനവധി ‘ഓർമ്മപ്പെടുത്ത’ലുകൾക്ക് ശേഷം, ആപ്പ് ചില ഫങ്ഷൻസ് സ്റ്റോപ്പ് ചെയ്യും.
ഉദാഹരണത്തിന് ചാറ്റ് ലിസ്റ്റ് ആക്സസ് ചെയ്യാൻ ആയെന്നു വരില്ല. അപ്പോഴും മെസ്സേജ് നോട്ടിഫികേഷൻ വഴി ചാറ്റുകളിലേക്ക് പ്രവേശിക്കാം. അങ്ങനെ അല്പദിവസങ്ങളിലെ പരിമിതമായ പ്രവർത്തനങ്ങൾക്ക് ശേഷം കോളുകൾക്കും മെസ്സേജുകൾക്കും നോട്ടിഫികേഷൻസ് ലഭിക്കാതാകും.
പിന്നീട് അക്കൗണ്ട് പൂർണ്ണമായും ഉപയോഗശൂന്യമാകും.
വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. എഫ്ബി യെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം ബിസിനസ്സുകളെ മികച്ചൊരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. എന്നിരുന്നാലും സ്വകാര്യതയെ സംബന്ധിച്ച് ഉപയോക്താക്കൾക്ക് ആശങ്കകളുണ്ട്. ഇതിനെത്തുടർന്ന് ധാരാളം ആളുകൾ സിഗ്നലിലേക്കും ടെലിഗ്രാമിലേക്കും മാറിയിരുന്നു.