Covid  കാലത്ത് ജീവനക്കാർക്ക് സഹായവുമായി കമ്പനികൾ

മഹാമാരിയുടെ കാലത്ത് ജീവനക്കാർക്ക് സഹായവുമായി കമ്പനികൾ. രാജ്യത്തെ പല കമ്പനികളും താൽക്കാലികമായി പ്രവർത്തനം നിർത്തും. കോവിഡ് രണ്ടാം തരംഗത്തിൽ ജീവനക്കാരെ സഹായിക്കുന്നതിനാണ് തീരുമാനം. Nike- സപ്ലൈയർ Feng Tay ഇന്ത്യൻ ഫാക്ടറികൾ 10 ദിവസം പ്രവർത്തിപ്പിക്കില്ല. Honda Motor Co., Suzuki Motor Corp എന്നിവയും പ്ലാന്റുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ് വാരാന്ത്യ അവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. Lodha Group കോവിഡ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ഒരു വർഷത്തെ ശമ്പളം നൽകും. Borosil Ltd. മരിച്ച ജീവനക്കാരുടെ കുടുംബത്തിന് രണ്ട് വർഷത്തെ ശമ്പളം നൽകും. ജീവനക്കാരുടെ കുട്ടികളുടെ ബിരുദം വരെയുളള വിദ്യാഭ്യാസത്തിനും കമ്പനി പിന്തുണ നൽകും. പല ഇന്ത്യൻ കമ്പനി മാനേജ്മെന്റുകളും തുടക്കത്തിൽ ലോക്ക്ഡൗണിനെ എതിർത്തിരുന്നു. ഒടുവിൽ മേയ് ആദ്യം Confederation of Indian Industry പ്രവർത്തനം നിർത്തുന്നതിനെ പിന്തുണച്ചു. മരണത്തിന്റെ തോത് ഉയർന്നതും വാക്സിൻ ക്ഷാമവുമെല്ലാം മാറ്റത്തിന് കാരണമായി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version