Covid: രാജ്യത്ത് സമ്പാദ്യശീലം വർദ്ധിപ്പിച്ചതായി റേറ്റിംഗ് ഏജൻസി റിപ്പോർട്ട്
കോവിഡ് 19 രാജ്യത്ത് സമ്പാദ്യശീലം വർദ്ധിപ്പിച്ചതായി റേറ്റിംഗ് ഏജൻസി റിപ്പോർട്ട്
ആശങ്കാകുലരായ ഇന്ത്യക്കാർ കൂടുതൽ മിച്ചം പിടിക്കാൻ പരിശ്രമിക്കുന്നു
പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും കൂടിയിട്ടും വ്യക്തിഗത സമ്പാദ്യം വർദ്ധിച്ചു
പണം, ബാങ്ക് ഡിപ്പോസിറ്റ്, ഇൻവെസ്റ്റ്മെന്റ്സ് എന്നീ വകയിലാണ് സമ്പാദ്യം
2021 സാമ്പത്തിക വർഷ GDP യെക്കാൾ 13% ത്തിൽ കൂടുതലാണ് ഈ സമ്പാദ്യം
2020 ഏപ്രിൽ-ജൂൺ ലോക്ക്ഡൗൺ കാലയളവിൽ ഇത് 23% ആയി ഉയർന്നിരുന്നു
പണം ചിലവഴിക്കാനുളള എല്ലാ വഴികളും ലോക്ക്ഡൗണിൽ അടഞ്ഞതാണ് കാരണം
കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ഭാവിയിലേക്ക് കരുതാനുളള പ്രേരണയായി
കോവിഡ് രണ്ടാം തരംഗം ഇനിയും ശമ്പള വെട്ടിക്കുറവിനും പിരിച്ചുവിടലിനും ഇടയാക്കാം
രോഗത്തെക്കുറിച്ചുള്ള ഭയം ഉയർന്നതും രാജ്യത്ത് സമ്പാദ്യശീലം വർദ്ധിപ്പിച്ചു
ഈ വർഷം ഒക്ടോബറോടെ മൂന്നാം തരംഗം രാജ്യത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്
ഈ സമ്പാദ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകരമാകില്ലെന്ന് സാമ്പത്തിക വിദഗ്ധർ
ഇന്ത്യൻ GDPയുടെ 60% വഹിക്കുന്നത് സ്വകാര്യ ഉപഭോഗമാണെന്നതാണ് കാരണം
ആളുകൾ കുറച്ച് ചെലവഴിക്കുന്നത് കമ്പനികളുടെ വരുമാനം സമ്മർദ്ദത്തിലാക്കും
സമ്പദ് വ്യവസ്ഥ ശക്തമായി മടങ്ങി വരാൻ കോവിഡിനെ പിടിച്ചു കെട്ടേണ്ടത് അനിവാര്യം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version