സ്പേസ് എക്‌സിന് ക്ലൗഡ് സേവനങ്ങൾ നൽകാനുള്ള കരാർ ഗൂഗിളിന്
അതിവേഗ ഇന്റർനെറ്റ് നൽകുന്ന സ്റ്റാർലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഡീൽ
പദ്ധതിക്കായി ഇതിനോടകം അനേകം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു കഴിഞ്ഞു
ഗൂഗിൾ ഡാറ്റാ സെന്ററുകളിൽ സ്‌പേസ് എക്സ് ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കും
ഈ സ്റ്റേഷനുകൾ സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമായി കണക്ട് ചെയ്യും
ഇത് ഗൂഗിൾ ക്ലൗഡ് വഴി ഫാസ്റ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകും
വ്യാവസായിക ഉപഭോക്താക്കൾക്ക് ഇക്കൊല്ലം പകുതിയോടെ സേവനം ലഭിക്കും
ക്ലൗഡ്-കമ്പ്യൂട്ടിംഗ് സേവനങ്ങൾക്ക് നിലവിൽ ആവശ്യക്കാരേറെയാണ്
Microsoft കോർപ്പറേഷൻ, ആമസോൺ.കോം തുടങ്ങിയവ വിപണിയിൽ ആധിപത്യം തുടരുന്നു
ഗൂഗിളിന്റെ മൊത്തവരുമാനത്തിന്റെ 7% ക്ലൗഡ് ബിസിനസിൽ നിന്നാണ്
കഴിഞ്ഞ ഒക്ടോബറിൽ മൈക്രോസോഫ്റ്റ്, സ്‌പേസ് എക്‌സിൽ നിന്ന് സമാനമായ ഒരു കരാർ നേടിയിരുന്നു